സംസ്ഥാനത്ത് വിലകയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്
സംസ്ഥാനത്ത് വിലകയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു.
പച്ചക്കറി വില മാത്രമാണ് അല്പം ഉയര്‍ന്നത്. പച്ചക്കറി വില കൂടിയത് കാലവസ്ഥ വ്യതിയാനം മൂലമാണെന്നും എങ്കിലും വില വന്‍തോതില്‍ കൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല.
ഓണത്തിന് 1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുത്തുവെന്നും തിലോത്തമന് സഭയെ അറിയിച്ചു.
അതേസമയം, വില കുറഞ്ഞത് തോമസ് ഐസക്കിന്റെ കോഴിക്കുമാത്രമാണ് പ്രതിപക്ഷം. മന്ത്രി തിലോത്തമന് സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുവെന്നും ഒരു സാധനങ്ങള്‍ക്കും വില കുറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം സഭയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha