കേസ് ബലപ്പെടുത്തുന്ന തെളിവൊന്നുമില്ലെന്ന് പുതിയ വക്കീല്‍ പറയുമ്പോള്‍ കാവ്യയെയും നാദിര്‍ഷയെയും അപ്പുണ്ണിയെയും അറസ്റ്റു ചെയ്യുമെന്ന് സൂചന
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഗൂഢാലോചനയെക്കുറിച്ച് അറിവുള്ളയാളാണ് അറസ്റ്റിലാകാന്‍ പോകുന്ന പുരുഷനെന്നാണ് സൂചന. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തിയാണ് ഇതെന്നാണ് സൂചന. അപ്പുണ്ണി, നാദിര്‍ഷാ എന്നിവരും പൊലീസ് നിരീക്ഷണത്തിലാണ്. കേസില്‍ മാഡമുണ്ടെന്ന് പള്‍സര്‍ സുനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാവ്യമാധവനും സംശയ നിഴലിലാകുന്നത്. പതിനാറാം തീയതി മാഡം ആരെന്ന് ദിലീപ് പറയണമെന്നാണ് പള്‍സര്‍ സുനി പറയുന്നത്. അല്ലെങ്കില്‍ താന്‍ തന്നെ പുറത്ത് പറയുമെന്നാണ് പള്‍സര്‍ സുനി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കാവ്യാ മാധവനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. അതായത് ദിലീപിന് ജാമ്യം കിട്ടിയാലും കാവ്യയുടെ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ഗൂഢാലോചനാ കേസില്‍ മുഖ്യപ്രതിയായ ദിലീപിനെതിരെ പോലീസ് കുരുക്ക് മുറുക്കി. ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പോലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് ജാമ്യം ലഭിച്ചാല്‍ അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. ഇത് കാര്യങ്ങള്‍ ദിലീപിന് എളുപ്പമാക്കും. അതിനാല്‍ നടന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. അതിനിടെ ദിലീപിനായി ജാമ്യ ഹര്‍ജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അഡ്വക്കേറ്റ് ബി രാമന്‍പിള്ള. കേസില്‍ ദിലീപിന് എതിരായ തെളിവില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്റെ വിലയിരുത്തല്‍.
കേസില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനാണ് പോലീസ് പരമാവധി ശ്രമിക്കുക. അതുകൊണ്ട് തന്നെ കരുതലോടെയാകും വക്കീലന്മാര് വാദങ്ങള്‍ അവതരിപ്പിക്കുക. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടോ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും. അതിന് ശേഷമേ ജാമ്യ ഹര്‍ജി നല്‍കൂ. വെള്ളിയാഴ്ച സമര്‍പ്പിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha