വക്കീലന്‍മാര്‍ തോറ്റിടത്ത് ജയിക്കാനായി ഒത്തുതീര്‍പ്പ് ലോബി; ദിലീപ് അനന്തമായി ജയിലില്‍ കഴിയവേ ലോബി ജോലി തുടങ്ങി; ദിലീപിന്റെ ജാമ്യത്തിന് മുമ്പ് പള്‍സര്‍ സുനി മൊഴിമാറ്റും
കേരളത്തിലെ പേരും പ്രശസ്തിയുമുള്ള വക്കീലന്‍മാര്‍ വിചാരിച്ചിട്ടും ദിലീപിന് ജാമ്യം ലഭിക്കാത്തത് ദിലീപിനേയും സംഘത്തേയും മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെ അനന്തമായി ജാമ്യം നീണ്ടു പോയാല്‍ പിന്നെ എല്ലാം കൈവിട്ടു പോകും. അതിനാല്‍ ഒത്തു തീര്‍പ്പാണ് നല്ലതെന്നാണ് ദിലീപിന്റെ അടുപ്പക്കാരും പറയുന്നത്. കോടികള്‍ കളഞ്ഞാലും വേണ്ടില്ല. ദിലീപ് പുറത്തിറങ്ങിയാലെ സിനിമാക്കാര്‍ക്കും ഗുണമുള്ളൂ.
സുനിയുമായി ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നുവെന്നാണ് പൊലീസിനും ലഭിക്കുന്ന സൂചന. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ അടുപ്പക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോടതിയില്‍ എത്തുന്നതോടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാകാനാണ് സുനിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നത്. അങ്ങനെ വന്നാല്‍ കേസ് ദുര്‍ബലമാകുമെന്നും ശിക്ഷയില്‍ നിന്നും ഒഴിവാകാമെന്നും ദിലീപുമായി ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നുണ്ട്. ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് സുനി തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സമ്മര്‍ദ്ദതന്ത്രത്തിലൂടെ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുകയാണ് സുനിയുടെ ലക്ഷ്യം.
മാഡം ആരാണെന്ന് അറസ്റ്റിലായ വിഐപി 16നു മുമ്പ് പോലീസിനോടു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി ഭീഷണി ഒത്തുതീര്‍പ്പിലൂടെ നേട്ടമുണ്ടാക്കിയെടുക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തുന്നത്. അന്വേഷണം ബോധപൂര്‍വം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. ഈ ഒത്തുതീര്‍പ്പിനെ പൊളിച്ച് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്ന ദൗത്യത്തിലാണ് പോലീസ്.
ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി 22 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഹൈക്കോടതി മുന്‍പാകെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണു സൂചന. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണിയുടെ മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്.
എന്നാല്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകര്‍ കുറ്റസമ്മത മൊഴി നല്‍കിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നല്‍കാന്‍ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha