സിസ്റ്റര്‍ അഭയകേസില്‍ സാക്ഷിപ്പട്ടികയില്‍ ജഡ്ജിയും: കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി
സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. ജഡ്ജി ഈ കേസിലെ സാക്ഷി കൂടിയായതിനാലാണ്, കേസിലെ തുടര്‍ നടപടികള്‍ തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ചു.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് വിരമിച്ച െ്രെകംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്.
കേസിലെ പ്രതികളായ ഫാദര്‍ തോമസ്.എം.കോട്ടൂര്‍, ഫാദര്‍ ജോസ് പുത്രക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതില്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha