പുതുവൈപ്പ് ലാത്തിച്ചാര്‍ജ് സംഭവത്തില്‍ യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായി
പുതുവൈപ്പ് സമരക്കാരെ ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ കൊച്ചി മുന്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരായി.
പുതുവൈപ്പില്‍ ആക്രമണകാരികളെ നേരിടുക മാത്രമാണ് ചെയ്തതെന്നു യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പ്രധാനമന്ത്രി എത്തുന്നതിനാല്‍ സുരക്ഷ പ്രധാനമായിരുന്നു. സമരക്കാര്‍ക്ക് പിരിഞ്ഞു പോകാന്‍ സമയം നല്‍കിയിരുന്നുവെന്നും വനിതകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും ബാത്റൂം സൗകര്യവും നല്‍കിയില്ലെന്ന പരാതി അടിസ്ഥാന രഹിതമെന്നും യതീഷ് ചന്ദ്ര പറഞ്ഞു
.
https://www.facebook.com/Malayalivartha