ക്ലീന്‍ ഇമേജ് മായുന്നു: പിണറായി വിജയന്റെ തത്ത വെറും പൂച്ചയെന്ന് സി എ ജിയും കര്‍ണാടക സര്‍ക്കാരും
ജേക്കബ് തോമസിന് പിടി വീഴും എന്നറിഞ്ഞിട്ടാണ് അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പുറത്താക്കിയതെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചനകള്‍. സി എ ജി കണ്ടത്തിയ അഴിമതിക്ക് പുറമേ ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരിലുള്ള കുടകിലെ 151 ഏക്കര്‍ വനഭൂമി കര്‍ണാടക സര്‍ക്കാര്‍ ഒഴിപ്പിച്ചു.
ജേക്കബ് തോമസിന്റെ കാലം അത്ര നല്ലതല്ല. കെ.ബാബു വിശ്വസിക്കുന്ന പൂര്‍ണത്രയീശനാണ് ജേക്കബ് തോമസിന് പണി കൊടുത്തതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം.
കള്ളം ചെയുന്നതില്‍ തെറ്റില്ല. എന്നാല്‍ സത്യസന്ധനെന്ന് ഭാവിക്കരുതെന്നാണ് ജേക്കബ് തോമസിന്റെ ജീവിതം നല്‍കുന്ന പാഠം. താന്‍ മാത്രമാണ് നല്ലതെന്ന് വിശ്വസിച്ചതാണ് ജേക്കബ് തോമസിനുണ്ടായ കുഴപ്പം. സത്യസന്ധനാണെന്ന് മേനി ചമ യുന്നതിനായി അദ്ദേഹം നൂറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ളവരെയെല്ലാം താറടിച്ചു. അവര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞു പരത്തി.
18.12 കോടി വിലമതിക്കുന്ന ഭൂമിയാണ് പിടിച്ചെടുത്തത്. 27 വര്‍ഷമായി ഡെയ്‌സി ജേക്കബ് കൈവശം വച്ചിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. മടിക്കേരി ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം ഒഴിപ്പിച്ചത്. സ്ഥലം ഒഴിപ്പിക്കാതിരിക്കാന്‍ ജേക്കബ് തോമസ് കൊണ്ടു പിടിച്ചു ശ്രമിച്ചതാണ്.
കര്‍ണാടക സര്‍ക്കാരാണ് ജേക്കബ് തോമസിനെ കുരുക്കിയത്. കെ.ബാബുവിനെ ജേക്കബ് തോമസ് പിടിച്ചതോടെയാണ് കളി കാര്യമായത്. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. മഅദ്‌നിയെ വരെ മുട്ടുവിറപ്പിച്ച സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. അതു കൊണ്ടു തന്നെ ജേക്കബ് തോമസിന് പണി കിട്ടുമെന്ന് നേരത്തെ ഉറപ്പായിരുന്നു.
ഇതെല്ലാം ഇങ്ങനെ തന്നെ സംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് വിവരം. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയതിന് ശേഷം അദ്ദേഹത്തെ തിരിച്ചെത്തിക്കാതിരുന്നത് മുഖ്യമന്ത്രി ഇക്കാര്യം മനസിലാക്കിയെന്നാണ് വിവരം.
ഏതായാലും ജേക്കബ് തോമസിന്റെ കരിയര്‍ ഇല്ലാതായിരിക്കുകയാണ്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ അഴിമതിയുടെ നിഴലിലായത് ഞെട്ടലോടെയാണ് കേരളം കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഒഴികെയുള്ള എല്ലാ പത്രങ്ങളും ജേക്കബ് തോമസിന്റെ സ്തുതിപാഠകരായിരുന്നു. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ ജേക്കബിനെതിരെ കര്‍ശന നിലപാടെടുത്തു.
https://www.facebook.com/Malayalivartha