ഉഴവൂരിന്റെ അപ്രതീക്ഷിത മരണത്തിന് കാരണം മറ്റൊരു എന്‍സിപി നേതാവ്; കൊലവിളിയുടെ ശബ്ദരേഖ പുറത്ത്
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരെ എന്‍സിപി നേതാവ് നടത്തിയ ഭീഷണിയുടെ ശബ്ദരേഖ പുറത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്.
ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുന്‍പാണ് എന്‍സിപിയിലെ മറ്റൊരു നേതാവിനെ ഫോണില്‍ വിളിച്ച് സുള്‍ഫിക്കര്‍ ഉഴവൂരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. തൊട്ടു പിന്നാലെ ഉഴവൂര്‍ വിജയനെയും സുള്‍ഫിക്കര്‍ നേരിട്ട് വിളിച്ചുവെന്നും ഈ സംഭാഷണങ്ങള്‍ക്ക് ഒടുവില്‍ ഉഴവൂര്‍ അസ്വസ്ഥനായിരുന്നുവെന്നും ഉഴവൂരിന്റെ സന്തതസഹചാരിയായ എന്‍സിപി നേതാവ് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha