ടി സിദ്ധിക്ക് ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കിയത് നിരോധിത നോട്ടുകള്‍; പരാതി ഗൗരവതരമെന്ന് പൊലീസ്
കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ഡിസിസി അധ്യക്ഷനുമായ ടി സിദ്ധിക്കിനെതിരെ പൊലീസില്‍ പരാതി. ആദ്യ ഭാര്യക്ക് ജീവനാംശം നല്‍കിയ 30 ലക്ഷം രൂപ കൈമാറിയത് നോട്ട് നിരോധനകാലത്തെന്നാണ് പരാതിയി. രേഖകള്‍ സഹിതം നല്‍കിയ പരാതി ഗൗരവതരമെന്ന് പൊലീസ് പറഞ്ഞു. പരാതി എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയേക്കുമെന്ന് സൂചന.
ആദ്യ ഭാര്യയായ നസീമാ ജമാലുദ്ദീനില്‍ നിന്ന് വിവാഹമോചനം നേടുമ്പോള്‍ നല്‍കാമെന്നേറ്റ തുകയുടെ രണ്ടാം ഗഡുവായ 50 ലക്ഷം രൂപ ടി.സിദ്ധിക്ക് കൈമാറിയത് 2016 ഡിസംബര്‍ 16നാണ്. നസീമക്ക് 30 ലക്ഷം രൂപ പണമായും, മക്കളായ ആദിലിനും, ആഷിക്കിനും 10 ലക്ഷം രൂപവീതം ഡിമാന്‍ഡ് ഡ്രാഫ്റ്റായും നല്‍കി. ഫെഡറല്‍ ബാങ്കിന്റെ കോഴിക്കോട് മെയിന്‍ ബ്രാഞ്ച് വഴിയാണ് ഇടപാട് നടത്തിയത്. ഇതാണ് ഇപ്പോള്‍ സിദ്ധിക്കിന് കുടുക്കായത്.
നസീമക്ക് സിദ്ധിക്ക് നല്‍കിയത് 2000ന്റെ 1500 നോട്ടുകള്‍ ആണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 1000, 500ന്റെയും നോട്ട് പിന്‍വലിച്ചതിന് ശേഷം ആണ് തുക കൈമാറ്റം നടത്തിയിരിക്കുന്നത്. ആഴ്ച്ചയില്‍ 24,000 രൂപ മാത്രമാണ് ഒരു വ്യക്തിക്ക് നടത്താവുന്ന പരമാവധി ക്രയവിക്രയം എന്നിരിക്കെ സിദ്ധിക്കിന് 30 ലക്ഷം രൂപ എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.
കേരളാ കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗം നേതാവായ എഎച്ച് ഹാഫീസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയോടെപ്പം ചില നിര്‍ണ്ണായകമായ രേഖകള്‍ ഹാഫിസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതിക്കാരനില്‍ നിന്ന് ഡിജിപി നിയോഗിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തി. തെളിവുകള്‍ പ്രാഥമികമായി പരിശോധിച്ച പൊലീസ് റിസര്‍വ്വ് ബാങ്ക് അധികാരികളുമായി സംസാരിച്ചു. ഇത്രയധികം തുക സിദ്ധിക്കിന് എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞു എന്നത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ എന്‍ഫോഴ്്സ്‌മെന്റ് അന്വേഷിക്കുന്നതാവും നല്ലതെന്ന അഭിപ്രായമാണ് പൊലീസ് അധികാരികള്‍ക്ക് ഉളളത്. സിദ്ധിക്കിനെതിരായ പരാതി ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റിന ് കൈമാറും.
https://www.facebook.com/Malayalivartha