വിവി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി
മെഡിക്കൽ കോഴ, വ്യാജ രസീത് വാർത്തകൾ ചോർന്ന സംഭവത്തിൽ രണ്ടു ബിജെപി നേതാക്കൾക്കെതിരെ പാർട്ടി നടപടി. വി.വി രാജേഷ്, പ്രഫുൽ കൃഷ്ണ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവരെയും സംഘടനാ ചുമതലകളിൽനിന്നും പുറത്താക്കി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. മെഡിക്കൽ കോഴ റിപ്പോർട്ട് ചോർത്തിയതിനാണ് രാജേഷിനെതിരെ നടപടിയുണ്ടായത്.
വ്യാജ രസീത് വാർത്ത ചോർത്തിയ സംഭവത്തിലാണ് പ്രഫുൽ കൃഷ്ണയ്ക്കെതിരെയുള്ള അച്ചടക്കനടപടി. സംസ്ഥാന കോർകമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചർച്ച ചെയ്യാതെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇത് അടുത്ത വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha