സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ധിച്ചു; 3500 രൂപയില്‍നിന്ന് 4000 രൂപയാണ് വര്‍ധിപ്പിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ധിപ്പിച്ചു. 3500 രൂപയില്‍നിന്ന് 4000 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുറഞ്ഞത് 24,000 രൂപ മൊത്തശമ്ബളം ലഭിക്കുന്നവര്‍ക്കാണ് ബോണസ് നല്‍കുന്നത്.
മറ്റ് ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2750 രൂപയായി വര്‍ധിപ്പിച്ചു. എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്കും ഉത്സവബത്ത നല്കാന് മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ പെന്ഷന്കാരുടേതിന് സമാനമായി സ്വാതന്ത്ര്യസമര പെന്‍ഷന്‍കാര്‍ക്കും ഡി.എ അനുവദിക്കാനും തീരുമാനമായി.
1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha