ഇവര്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? മരണക്കിടക്കയിലും മതവിശ്വാസത്തിന്റെ പേരില്‍...
ഈ കുടുംബം ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കേണ്ടിരിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച 25 കാരി അതീവ ഗുരുതരാവസ്ഥയില്‍. മരണക്കിടക്കയിലും മറ്റൊരാളുടെ രക്തം സ്വീകരിക്കാന്‍ തങ്ങളുടെ മതം അനുവദിക്കുന്നില്ല എന്ന ഉറച്ച തീരുമാനത്തില്‍തന്നെയാണ് ഈ യുവതി. കൊച്ചി കാക്കനാട് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് കഴിയുന്ന യുവതിയാണ് രക്തം സ്വീകരിക്കാന്‍ തയ്യാറാകാതെ ഗുരുതരാവസ്ഥയില്‍ തുടരുന്നത്.
ഇതിനിടെ, യുവതിയുടെ ആരോഗ്യനില വഷളായതിനാല്‍ പൊലീസ് സഹായത്തോടെയെങ്കിലും ചികിത്സ സാധ്യമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൊച്ചി പൊലീസിന് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തിയ തൃക്കാക്കര എസ്പി യുവതിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
ഒരാഴ്ച മുന്‍പാണ് ഡെങ്കിപ്പനി ബാധിച്ച് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹീമോഗ്ലോബിന്റെയും പ്ലേറ്റ്ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാന്‍ തയ്യാറായില്ല. ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ചിട്ടും തങ്ങള്‍ക്ക് രക്തം സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതിയും കുടുംബവും. ആശുപത്രി അധികൃതരും പൊലീസും ആകുന്ന പരിശ്രമിച്ചിട്ടും യുവതിയും കുടുംബവും രക്തം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍ ചികിത്സയ്ക്ക് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha