കൈയ്യേറൂ സര്‍ക്കാര്‍ ഒപ്പമുണ്ട്...വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി കേരള സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദത്തില്‍
മൂന്നാറിലെ രാഷ്ട്രീയക്കാരുടേതടക്കം വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിവാക്കി കേരള സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദത്തില്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി കയേറിയ ഭൂമിയടക്കം പട്ടികയില്‍ രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളെ പൂര്‍ണമായും റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയിട്ടുണ്ട്. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കലക്ടര്‍ നല്‍കിയ പട്ടികയും സര്‍ക്കാര്‍ മറച്ചുവെച്ചു.
അനധികൃത കെട്ടിടങ്ങളുടെ അപൂര്‍ണ പട്ടികയാണ് സര്‍ക്കാര്‍ നല്‍കിയത്. അതേസമയം മൂന്നാറിലെ കയേറ്റവുമായി ബന്ധപ്പെട്ട് രണ്ട് പട്ടികകളാണ് ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആദ്യത്തേത് അനധികൃത കൈയേറ്റങ്ങളുടെയും രണ്ടാമത്തേത് അനധികൃത കെട്ടിട നിര്‍മ്മാണങ്ങളുടേതും. ഇതില്‍ നിര്‍മാണ അനുമതി വാങ്ങാതെ പണികഴിപ്പിച്ച 330 കെട്ടിടങ്ങളുടെ കണക്ക് മാത്രമേ സര്‍ക്കാര്‍ ഹരിത െ്രെടബ്യൂണലിന് സമര്‍പ്പിച്ചിട്ടുള്ളൂ. പള്ളിവാസല്‍, ദേവികുളം, എന്നിവടങ്ങളിലെ കയ്യേറ്റങ്ങളുടെ അളവുകള്‍ പട്ടികയില്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടില്ല. 157 കയേറ്റങ്ങളുടെ പട്ടിക സര്‍ക്കാര്‍ മറച്ചു വച്ചെന്നാണ് ആക്ഷേപം ഉയരുന്നത്
https://www.facebook.com/Malayalivartha