മൊകേരിയിലെ കൊലപാതകത്തെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോഴിക്കോട് മൊകേരിയില്‍ കാമുകനൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഗിരിജയില്‍ നിന്നു പോലീസിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ജൂലൈ ഒമ്പതിനായിരുന്നു വട്ടകണ്ടി മീത്തല്‍ ശ്രീധരനെ (47) മരിച്ചത്. ഹൃദയാഘതമാണ് മരണ കാരണം എന്ന് ഭാര്യയും ഭാര്യയുടെ അമ്മയും നാട്ടുകാരെ വിശ്വസിപ്പിച്ചു. ശ്രീധരനെ വിവാഹം കഴിക്കും മുമ്പ് ഗിരിജയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന പ്രചരണമാണു സംശയം ഇവരിലേയ്ക്കു തിരിയാനുണ്ടായ കാരണം. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതിനെ കുറിച്ച് ഗിരിജ പറഞ്ഞത് ഇങ്ങനെ.
പതിവ് പോലെ ശ്രീധരന് അത്തഴം കഴിച്ചു കിടന്നു. എന്നാല്‍ ഭക്ഷണത്തില്‍ ഗിരിജ ഉറക്കഗുളിക ചേര്‍ത്തിരുന്നു. ഭക്ഷണം കഴിച്ച ഉടനെ മയക്കത്തിലായ ശ്രീധരനെ പരിമള്‍ തോര്‍ത്തു കൊണ്ട് കഴുത്തില്‍ മുറുക്കി. മരണ വെപ്രാളത്തില്‍ പൊങ്ങിയ ഭര്‍ത്താവിന്റെ കൈകള്‍ കട്ടിലില്‍ അമര്ത്തിപിടിച്ചത് ഗിരിജയാണ്. കാലുകളില്‍ അമ്മ ദേവിയും ബലം പ്രയോഗിച്ചു പിടിച്ചു. ഒരു വര്‍ഷം മുമ്പാണു ബാങ്കില്‍ നിന്നു കടം എടുത്ത പണം കൊണ്ടു ശ്രീധരന് വീടു പണിയാരംഭിച്ചത്.
വീടുപണിയാന്‍ കരാര്‍ കൊടുത്തയാളുടെ പണിക്കാരനായി എത്തിയതായിരുന്നു പരിമള്‍. നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ തന്നെയായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട് എന്നും പരിമള്‍ ഗിരിജയോടു പറഞ്ഞു. എന്നാല്‍ ഭാര്യയുമായി അകന്നു കഴിയുകയാണ് എന്നാണ് ഇയാള്‍ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ബംഗാളിയും ഗിരിജയും അടുപ്പത്തിലാണ് എന്ന് നാട്ടില്‍ ചിലൊരെക്കെ പറഞ്ഞിരുന്നു. ഇതേ സംശയം ശ്രീധരനും ഉണ്ടായതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ശ്രീധരനെ ഇല്ലാതാക്കിയാല്‍ ഒരുമിച്ചു ജീവിക്കാം എന്നും ബംഗാളിലേയ്ക്കു പോകാം എന്നും പരിമള്‍ ഗിരിജയ്ക്കു വാക്കു കൊടുത്തിരുന്നു.
തുടര്‍ന്നായിരുന്നു മാതാവിനെ കൂട്ടു പിടിച്ചു ഗിരിജ ഭര്‍ത്താവിനെ ഇല്ലതാക്കിയത്. കൊലപാതകത്തിന് ശേഷം നാടുവിട്ട പരിമാള്‍ നിലമ്പൂരിലേയ്ക്കും പിന്നെ എറണകുളത്തേയ്ക്കും പോയി. ഇയാളുടെ മൊബൈല്‍ നമ്പര്‍ ഗിരിജയില്‍ നിന്നു മനസിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. പത്തു വര്‍ഷം മുമ്പാണ് കൂലിത്തൊഴിലാളിയായ ശ്രീധരനും ഗിരിജയും തമ്മില്‍ വിവാഹിതരായത്. ഇവര്‍ക്ക് നാലു വയസുള്ള ആണ്‍കുട്ടിയുണ്ട്.
https://www.facebook.com/Malayalivartha