കുരുക്കഴിയാതെ മെഡിക്കല്‍ പ്രവേശനം, സ്വാശ്രയ കോളേജുകള്‍ നാളെ സുപ്രീംകോടതിയിലേക്ക്
അഞ്ചുലക്ഷം രൂപ താത്കാലിക ഫീസില്‍ അലോട്ട്‌മെന്റ് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ കുരുക്കഴിയുന്നില്ല. നാലുതരം ഫീസില്‍ സ്വാശ്രയകോളേജുകളുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാറാണ് പുതിയ കുരുക്കായത്. പതിനൊന്ന് ലക്ഷം രൂപ വരെ ഫീസ് ഈടാക്കാവുന്ന കോളേജുകളില്‍ പ്രവേശനം കിട്ടുന്നവര്‍ അഞ്ചുലക്ഷം അടച്ചശേഷം ബാക്കി തുകയുടെ ബാങ്ക് ഗാരന്റി നല്‍കണം. മൂന്നിരട്ടി മൂല്യമുള്ള വസ്തുക്കള്‍ ഈടുനല്‍കുകയോ പണം നിക്ഷേപിക്കുകയോ ചെയ്താലേ ബാങ്കുകള്‍ ഗാരന്റിനല്‍കൂ.
പരിയാരത്ത് പത്തുലക്ഷവും എം.ഇ.എസിലും കാരക്കോണത്തും 11ലക്ഷവുമാണ് കരാര്‍ പ്രകാരമുള്ള ഫീസ്. ഇവിടെ 25,000 രൂപയ്ക്കും 45,000രൂപയ്ക്കും രണ്ടരലക്ഷത്തിനും പ്രവേശനം നേടുന്നവര്‍ പിന്നീട് അഞ്ചുലക്ഷം നല്‍കേണ്ടി വന്നേക്കാം. പരിയാരത്തെ എന്‍.ആര്‍.ഐ ഫീസായ 14ലക്ഷം ജസ്റ്റിസ്.രാജേന്ദ്രബാബു നിശ്ചയിച്ച 20ലക്ഷമായി ഉയരാനിടയുണ്ട്.
പഠനം തുടങ്ങിയശേഷം ഉയര്‍ന്നഫീസ് അടയ്‌ക്കേണ്ടിവരുമോ എന്ന കടുത്ത ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അഖിലേന്ത്യാ ക്വോട്ടയിലെ അലോട്ട്‌മെന്റ് അടുത്തദിവസം അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് പ്രവേശനം ലഭിക്കാനിടയുള്ളവര്‍ക്കും ഫീസിലെ അനിശ്ചിതത്വം തിരിച്ചടിയാണ്.
ഹൈക്കോടതി ഉത്തരവിനെതിരേ നാളെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഹൈക്കോടതി അന്തിമഫീസ് നിശ്ചയിക്കുന്നതുവരെ കൗണ്‍സലിംഗ് പാടില്ലെന്ന് മാനേജ്‌മെന്റുകളുടെ അപ്പീലില്‍ സുപ്രീം കോടതി നേരത്തേ വിധിച്ചിരുന്നു.
പക്ഷേ, ഇടക്കാലഫീസ് നിശ്ചയിക്കുകയാണ് ഹൈക്കോടതി ചെയ്തത്. പതിനൊന്ന് ലക്ഷം വരെ ഫീസ് കരാറിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചതും അമൃത കല്‍പ്പിത സര്‍വകലാശാലയില്‍ കേന്ദ്രസര്‍ക്കാര്‍ 15ലക്ഷം ഫീസ് നിശ്ചയിച്ചതും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപ്പീല്‍പോവുക.
നാലുതരം ഫീസില്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ തുലാസിലാണ്. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25,000രൂപ ഫീസ് ഉറപ്പിക്കാന്‍ മറ്റുള്ളവരില്‍നിന്ന് 11ലക്ഷം വരെ വാങ്ങുന്നത് ക്രോസ്; സബ്‌സിഡി തടഞ്ഞ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധവും കോടതിയലക്ഷ്യവുമാണ്. ഉയര്‍ന്നഫീസ് അനുവദിച്ചാല്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സ്വാശ്രയകോളേജുകള്‍ സുപ്രീംകോടതിയെ അറിയിക്കും
https://www.facebook.com/Malayalivartha