മിന്നലിന്റെ വക മെഡിക്കല്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി!!
കെഎസ്ആര്‍ടിസിയുടെ അതിവേഗ ബസ്സ് സര്‍വീസായ മിന്നലിന് വഴിമുടക്കിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർകോഡ് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസ്സിനെ പോകാന്‍ അനുവദിക്കാതെ തലശ്ശേരി പുന്നോല്‍ മുതല്‍ കുഞ്ഞിപ്പള്ളി വരെ കാറോടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് മിന്നലിന്റെ വക എട്ടിന്റെ പണി കിട്ടിയത്.
തീവണ്ടിയേക്കാള്‍ വേഗത്തില്‍ പായുക എന്ന ലക്ഷ്യത്തോടെ കെഎസ്ആര്‍ടിസി പുറത്തിറക്കിയ വാഹനമാണ് മിന്നല്‍. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ്സിനെ വട്ടംകറക്കിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് വന്‍തുക പിഴ. കാസര്‍ഗോഡ് നിന്നും കോട്ടയത്തേക്കു പോരുകയായിരുന്ന മിന്നലിന് മുന്നില്‍ നിന്ന് അഭ്യാസം കാണിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയായ അഴീയൂര്‍ സ്വദേശി ഫൈസലാണ് വന്‍ തുക പിഴ ഈടാക്കേണ്ടി വന്നത്.
തലശ്ശേരിക്കടുത്ത് പുന്നോലില്‍ കെഎസ്ആര്‍ടിസി ബസ്സിനെ മറികടന്ന ഫൈസല്‍ ബസ്സിനെ വഴി നല്‍കാതെ മുന്നില്‍ തടസമുണ്ടാക്കുകയായിരുന്നു. പിന്നീട് സഹികെട്ട് യാത്രക്കാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഡ്രൈവര്‍ ജഗദീഷ് കോഴിക്കോട് സോണല്‍ ഓഫീസിലും അവിടെ നിന്നും തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നെ ചോമ്പാലയില്‍ വച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മിന്നലിന് ഉണ്ടാക്കിയ നഷ്ടത്തിന് 5000 രൂപയാണ് പിഴ ഇനത്തില്‍ ഇയാളില്‍ നിന്നും ഈടാക്കിയത്. മൂന്ന് ദിവസം ഈ കാര്‍ പിടിച്ചിടുകയും ചെയ്തു. മിന്നലിന് എന്ത് തടസമുണ്ടായാലും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എംഡി രാജമാണിക്യത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha