സ്‌ത്രീജനലക്ഷങ്ങളെ വലവേല്‍ക്കാന്‍ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു, ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല
'സര്‍വമംഗള മംഗല്യേ, ശിവേ സര്‍വാര്‍ത്ഥ സാധികേ...' ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക് പകരുന്ന ഈ മന്ത്രധ്വനികളുടെ മാസ്‌മരികതയിലാണ് തലസ്ഥാന നഗരം. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് ജാതിമത വ്യത്യസമില്ലാതെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന തിരുവനന്തപുരം ജനത. സ്‌ത്രീകള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും ഉള്ള ദിവസമാണ് പൊങ്കാല ദിനം. രാവെന്നോ പകലെന്നോ ഇല്ലാതെ തലസ്ഥാനം ഇവര്‍ക്കായി മാറ്റിവയ്‌ക്കുന്നു. അന്യദേശത്തുള്ളവര്‍ വളരെ നേരത്തേതന്നെ പൊങ്കാലയ്‌ക്കായി ആറ്റുകാലിലെത്താറുണ്ട്. അമ്മയുടെ തിരുനടയില്‍ ഒരടുപ്പുകൂട്ടാനുള്ള സ്ഥലം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
മനസും ശരീരവും ശുദ്ധമാക്കി വ്രതശുദ്ധിയോടെയാണ് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കുന്നത്. വെള്ളച്ചേറ്, പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങി 13 നൈവേദ്യങ്ങളാണ് ദേവിക്ക് സമര്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha