റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മില്‍ പിടിവലി: സപ്ലൈ ഓഫീസ് ജീവനക്കാരി ആശുപത്രിയില്‍
തിരുവനന്തപുരം കാട്ടാക്കടയില്‍ റേഷന്‍ കാര്‍ഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സപ്ലൈ ഓഫിസ് ജീവനക്കാരിക്ക് പരിക്കേറ്റു. അമ്മയും മകനും തമ്മിലുണ്ടായ പിടിവലിയുടെ ഇടയില്‍ പെട്ട സപ്ലൈ ഓഫിസ് ജീവനക്കാരി ശോഭയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. പൂവച്ചല്‍ സ്വദേശിയായ മാതാവും മകനും ഓഫിസില്‍ റേഷന്‍ കാര്‍ഡ് വാങ്ങാനെത്തി. കാര്‍ഡ് തനിക്കു വേണമെന്ന ആവശ്യത്തില്‍ ഉണ്ടായ പിടിവലിക്കിടെയാണു ശോഭയ്ക്കു മര്‍ദനമേറ്റതെന്നു സപ്ലൈ ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. മകന്‍ സപ്ലൈ ഓഫിസിലെ ക്ലാര്‍ക്ക് ആയ ശോഭയെ തള്ളി താഴെയിടുകയായിരുന്നു.
https://www.facebook.com/Malayalivartha