മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്; റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധി
മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്. മകന്‍ നിരപരാധിയാണ്. കേസില്‍ ദിലീപിനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നു അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ ദിലീപിന്റെ അമ്മ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് ദിലീപ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. കത്ത് ഡിജിപിക്ക് മുഖ്യമന്ത്രി കൈമാറി. ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. സഹോദരന്‍ അനൂപിനൊപ്പമാണ് ജയിലെത്തിയത്. ജയില്‍വാസം നീളുന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.
നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനെന്നും അദ്ദേഹത്തിന് തുടര്‍ച്ചയായ തലകറക്കം അനുഭവപ്പെട്ടിരിന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടമെന്നും ഏതു നിമിഷവും കരച്ചിലാണവരെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരുന്നതെന്നും വീട്ടില്‍ വന്നുകണ്ടപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha