ചാണ്ടിയുടെ റോഡ് എന്തായാലെന്താ... ചാണ്ടി റോഡുണ്ടാക്കിയാൽ നാട്ടിലെന്തെങ്കിലും സംഭവിക്കുമോ.. കൈയ്യേറ്റത്തെ ന്യായീകരിച്ച് ജി സുധാകരന്‍
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി. സുധാകരന്‍. ചാണ്ടിയുടെ റോഡ് എന്തായാലെന്താ. ചാണ്ടി റോഡുണ്ടാക്കിയാൽ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു ആലപ്പുഴയില്‍ വെച്ച് ജി. സുധാകരന്റെ ചോദ്യം. ചില പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നും അത് പരിശോധിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. അതേസമയം ഇന്ന് രാവിലെ തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് സ്വാതന്ത്ര്യ ദിനമാണെന്നായിരുന്നു ജി. സുധാകരന്റെ മറുപടി. കൈയ്യേറ്റത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha