ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് വേണ്ടിയുള്ള വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടത്തില്‍, നഗരത്തിലെ 4 പൈപ്പുകള്‍ പൊട്ടി, അട്ടിമറിയോ?
അടിയന്തിര മന്ത്രിസഭ കൂടി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്‌തു. 50 കുടിവെള്ള ടാങ്കറുകള്‍ ലഭ്യമാക്കുമെന്നാണ് പറയുന്നത്. 12 മുതല്‍ 20 മണിക്കൂറിനുള്ളില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഒരേസമയം നാല് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയത് അട്ടിമറിയാണോന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സംശയമുണ്ട്. ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടില്ലെന്ന് ജില്ലാ കളക്ടറും വാട്ടര്‍ അതോറിറ്റി അധികൃതരും അറിയിച്ചു. ആറ്റുകാല്‍ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് അരുവിക്കരയില്‍നിന്ന് അല്ല. മറ്റുസ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജ്, കണ്ണമൂല, മണക്കാട്, വെള്ളയമ്പലം, സ്റ്റാച്യൂ തുടങ്ങിയ പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെടുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. പൈപ്പ് പൊട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പാലോട് രവി എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാവും അന്വേഷണം നടത്തുകയെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആറ്റുകാല്‍ പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിന് തകരാര്‍ ഒന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടുത്തെ രണ്ട് ജലസംഭരണികളിലും നിറയെ വെള്ളമുണ്ട്.
വെള്ളയമ്പലം, ഉള്ളൂര്‍, കേശവദാസപുരം, മെഡിക്കല്‍ കോളേജ് പ്രദേശങ്ങളിലെ ജലവിതരണത്തെയാവും പൈപ്പ് പൊട്ടിയ സംഭവം ബാധിക്കുക. ഈ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തും. 50 ടാങ്കര്‍ലോറികള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ആവശ്യമെങ്കില്‍ ഏര്‍പ്പെടുത്തും.
ജലലഭ്യത ഉറപ്പാക്കാന്‍ വെള്ളയമ്പലത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2322674, 9447976622, 8547638184 എന്നിവയാണ് കണ്‍ട്രോള്‍ റൂമിലെ നമ്പറുകള്‍. ഈ നമ്പറുകളില്‍ വിവരം അറിയിച്ചാല്‍ ഉടന്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ചൊവ്വാഴ്ച രാത്രി പത്തുവരെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha