തലസ്ഥാനത്ത് വെള്ളത്തിന് പൊന്ന് വില, കൈകഴുകാന്‍ പോലും വെള്ളമില്ല, മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടവും ശസ്‌ത്രക്രിയകളും മുടങ്ങി
തിരുവനന്തപുരം നഗരം വെള്ളം കിട്ടാതെ വലയുന്നു. പൊങ്കാലയുടെ തലേദിവസം പൊട്ടിയ പൈപ്പുകള്‍ ഇനിയും പൂര്‍ണമായും നന്നാക്കിയിട്ടില്ല. സര്‍ക്കാരിന്റേയും പല സന്നദ്ധസേവാപ്രവര്‍ത്തകരുടേയും സഹായം കൊണ്ട് പൊങ്കാലയ്‌ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കിയിരുന്നു. എന്നാല്‍ പൊങ്കാല കഴിഞ്ഞതോടെ എല്ലാവരും വിശ്രമത്തിലായി. നഗരത്തില്‍ ഒരു തുള്ളി വെള്ളം കിട്ടാനില്ല. ലിറ്ററിന് 25 രൂപ മുതല്‍ ചോദിക്കുന്ന രൂപ നല്‍കി മിനറല്‍ വാട്ടര്‍ വാങ്ങിയാണ് പ്രാഥമിക ആവശ്യങ്ങള്‍ പോലും പലരും നിര്‍വ്വഹിക്കുന്നത്. ഇപ്പോള്‍ അതുപോലും കിട്ടാനില്ലെന്ന പരാതിയുമുണ്ട്.
മെഡിക്കല്‍ കോളേജിലെ രോഗികളുടെ അവസ്ഥ പരമ ദയനീയമാണ്. ശസ്‌ത്രക്രിയകളും, പോസ്റ്റുമാര്‍ട്ടവുമെല്ലാം മാറ്റിവെച്ചു. ആശുപത്രിയില്‍ കൈകഴുകാന്‍ പോലും വെള്ളമില്ല. ആശുപത്രിയില്‍ കിടക്കുന്നവര്‍ ആകെ ദുരിതത്തിലാണ്.
https://www.facebook.com/Malayalivartha