കോളേജ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് കൂട്ടുകാരന് കാഴ്‌ചവച്ച ശേഷം കൊന്ന് കാട്ടില്‍തള്ളി, പ്രതികള്‍ക്ക് വധശിക്ഷ
പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അനിതയെ(20) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി പടിഞ്ഞാറേത്തറ പേരാല്‍കളത്തില്‍ നാസര്‍, രണ്ടാം പ്രതി തെങ്ങുംമുണ്ട എരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ് കല്‍പ്പറ്റയിലെ ജില്ലാ സെക്ഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
2011 ഓഗസ്റ്റ് ഒന്‍പതിനാണ് മാനന്തവാടിയിലെ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന അനിതയെ പ്രണയം നടിച്ച് വശത്താക്കിയതിന് ശേഷം തട്ടിക്കൊണ്ടുപോയി വനത്തില്‍വെച്ച് കൊലപ്പെടുത്തിയത്.
മാനന്തവാടിയിലെ വിജയ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അനിത. അനിതയുടെ വീടിന് സമീപം താമസിക്കുകയായിരുന്നു ഭാര്യയും മൂന്നുമക്കളുമുള്ള നാസര്‍. അനിതയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ നാസര്‍ വന്നപ്പോഴാണ് അനിത നാസറുമായി പരിചയപ്പെട്ടത്. നാസറിന് അനിതയോട് പ്രേമം തോന്നി. മൊബൈല്‍ ഫോണ്‍ വഴി അനിതയെ വശത്താക്കുകയും ചെയ്‌തു. പിന്നീട് വീട്ടിലെ ഷെഡില്‍വെച്ച് നാസര്‍ അനിതയെ പലതവണ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധം വഷളാവുകയും എങ്ങനെയും അനിതയെ ഇല്ലാതാക്കാനും നാസര്‍ ശ്രമിച്ചു. അങ്ങനെയാണ് സുഹൃത്തായ ഗഫൂറിന്റെ സഹായം തേടിയത്. തുടര്‍ന്ന് വനത്തില്‍ വച്ച് അനിതയെ കൊല്ലാന്‍ തീരുമാനിച്ചത്.
സൂര്യനെല്ലിയിലേക്കെന്നുപറഞ്ഞാണ് നാസര്‍ അനിതയെ കൂട്ടിക്കൊണ്ടുപോയത്. ഒപ്പം ഗഫൂറും കൂടി. അപ്പപ്പാറ വനത്തില്‍ വച്ച് ആദ്യം നാസറും പിന്നീട് ഗഫൂറും അനിതയെ പീഡിപ്പിച്ചു.
കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവരുകയും ബാഗും വസ്‌ത്രങ്ങളും ചെളിയില്‍ ഒളിപ്പിക്കുകയും ചെയ്‌തു.
പത്തുദിവസത്തിനുശേഷം വിറക് ശേഖരിക്കാന്‍ പോയ ആദിവാസികളാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. പൊണ്‍കുട്ടിയെ കാണാതായതിന് ശേഷം ഒരാഴ്‌ചയായിട്ടും കണ്ടെത്താനാവാത്തതിനാല്‍ കേസ് വിവാദമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാസറും ഗഫൂറും കുടുങ്ങിയത്.
പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും കണ്ടാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha