അനൂപ് ജേക്കബിനെതിരെ വീണ്ടും അഴിമതി ആരോപണം, ഇത് മൂന്നാമത്തെ വിജിലന്‍സ് അന്വേഷണം
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിനുമെതിരെ വിജിലന്‍സ് അന്വേഷണം. രജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.
വ്യാജ ആധാരങ്ങള്‍ നിര്‍മ്മിച്ച് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതിന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ തിരികെ സര്വ്വീസിലെടുത്തെന്നാണ് ആരോപണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ കേസിലാണ് അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്.
https://www.facebook.com/Malayalivartha