വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസ് വഴിത്തിരിവില്‍: ഭാഗ്യലക്ഷ്മി നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു
പെണ്ണുകേസില്‍ സഹായിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ. പണി കിട്ടാനുള്ള സാധ്യത ഏറെയാണ്. വടക്കാഞ്ചേരിയില്‍ ഭാഗ്യലക്ഷ്മിക്ക് സംഭവിച്ചത് ഇതാണ്. വടക്കാഞ്ചേരി പീഡന കേസില്‍ ചില പ്രാദേശിക സി പി എം നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ചലച്ചിത്രകാരി ഭാഗ്യലക്ഷ്മിയുടേത് എടുത്തു ചാട്ടമാണെന്ന് ബോധ്യമായി. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ജാഗ്രതയോടെ വിഷയങ്ങളില്‍ ഇടപെടേണ്ടിയിരിക്കുന്നു.
വടക്കാഞ്ചേരി പീഡനമാണ് സമീപകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ ആദ്യ ലൈംഗിക പീഡന കേസ്. ഒരുപക്ഷേ പിണറായി വിജയന്‍ സര്‍ക്കള്‍ നേരിട്ട ആദ്യ അഗ്‌നിപരീക്ഷ. പ്രതിസ്ഥാനത്ത് സി പി എം വന്നതോടെ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. അപ്പോഴും ആരോപണ വിധേയരെ അറിയുന്നവര്‍ സംശയത്തിന്റെ നിഴലിലായി.
സി പി എം വടക്കാഞ്ചേരി കൗണ്‍സിലര്‍ ജയന്തനാണ് ആരോപണ വിധേയനായത്. നാലു പ്രതികളെയാണ് നുണപരിശോധനക്ക് വിധേയരാക്കിയത്. എന്നാല്‍ തെളിവുകള്‍ ലഭിച്ചില്ല. ജയന്തന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിച്ചെങ്കിലും തെളിവു കിട്ടിയില്ല.
പരാതിക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാര്‍ ഉപയോഗിച്ച ഫോണും ടാബും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ചെയ്തില്ല. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം വിവാദമായത് പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷമാണ്.
ഭാഗ്യലക്ഷ്മിക്കൊപ്പം ഇടതു സഹയാത്രിയായ പാര്‍വതിയും ഇരക്കൊപ്പം പത്രസമ്മേളനത്തിന് എത്തിയിരുന്നു. പ്രതിസ്ഥാനത്ത് സി പി എം നേതാക്കള്‍ വന്നതോടെ വലിയ വാര്‍ത്താപ്രാധാന്യം സംഭവത്തിന് ലഭിച്ചു. പ്രതിപക്ഷവും വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. പിണറായിയും കോടിയേരിയും പക്ഷ ഇക്കാര്യത്തില്‍ നിര്‍മ്മമത്വം കാണിച്ചു. അവര്‍ എടുത്തു ചാടിയില്ല. പകരം പോലീസ് അന്വേഷണം നടക്കട്ടേ എന്നു മാത്രം പറഞ്ഞു. അതാണ് ഇപ്പോള്‍ നടന്നു കഴിഞ്ഞത്.
വടക്കാഞ്ചേരി ഒരുദാഹരണം മാത്രം. പെണ്ണുകേസുകളിലെല്ലാം ഇര കാലുമാറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ കാലുമാറിയാല്‍ സമൂഹവും മാധ്യമങ്ങളും ചെലവാക്കിയ സമയം വെറുതെയാകും. വടക്കാഞ്ചേരി കേസിലും രാത്രി ചര്‍ച്ചക്കാര്‍ ഘോര ഘോരമാണ് പ്രസംഗിച്ചത്. ഇവര്‍ക്കൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ല. വടക്കാഞ്ചേരി കേസില്‍ ഭാഗ്യലക്ഷ്മിയുടെ കരച്ചില്‍ കണ്ടവര്‍ ഇപ്പോള്‍ അത്ഭുതപ്പെടുകയാണ്.
https://www.facebook.com/Malayalivartha