ഓണ തിരക്ക് നേരിടാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 185 സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കി
ഓണ തിരക്ക് നേരിടാന്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ 185 സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ റദ്ദാക്കി. ഓണം ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും 185 ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ അനുമതി തേടിയാണ് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതിനെതിരെ സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നു. തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡെപ്യൂട്ടേഷന്‍ വേണ്ടെന്ന് വച്ചത്.
പകരം ബെവ്‌കോയിലെ നിലവിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നികത്താനാണ് തീരുമാനം. പൂട്ടിക്കിടക്കുന്ന 47 ഷോപ്പുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുക കൂടി ചെയ്യുന്നതോടെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
85,000 രൂപയാണ് ബിവറേജസ് കോര്‍പറേഷനിലെ ഈ വര്‍ഷത്തെ ബോണസ്. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരമാവധി സ്വന്തക്കാരെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷന്റ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha