താമരശ്ശേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കത്തിനശിച്ചു
ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.30 മണിക്കായിരുന്നു അപകടം. റജിനാസ്, ഷാഫി, നജാസ്, ജിഷാഫ്, നസീബ്, സല്‍മാന്‍, റാഷിദ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കോരങാട് പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു സംഘം. ചുങ്കം ജംങ്ഷനില്‍ നിന്ന് വഴിതെറ്റി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. വഴിതെററിയത് മനസ്സിലാക്കി തിരിക്കാന്‍ ശ്രമിക്കവെ ബോണറ്റില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ട യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു.
https://www.facebook.com/Malayalivartha