Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...


ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...

നിത്യേന 50,000ലധികം ഭക്തര്‍...പാലക്കാട്ടെ ഈ ആൾദൈവമിപ്പോൾ...

26 AUGUST 2017 01:43 PM IST
മലയാളി വാര്‍ത്ത

നിത്യേന 50,000ലധികം ഭക്തര്‍ ഈ 'ദൈവ'ത്തെ കാണാനെത്തി. ആറു കിലോമീറ്ററിലേറെ ദൂരം നാലഞ്ചു വരിയായി സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ജനക്കൂട്ടം ദൈവത്തെ കാണാന്‍ ദിവസങ്ങളോളം ക്യൂ നിന്നു. ഒഴിഞ്ഞ പറമ്പുകളില്‍ രാത്രി ജനക്കൂട്ടം കിടന്നുറങ്ങി. ഇവരെ നിയന്ത്രിക്കാന്‍ 300ലേറെ വോളണ്ടിയര്‍മാരും, പ്രത്യേക പൊലീസും.

പ്രത്യേക ഫണ്ട് ഉപയോഗിച്ച് ദൈവത്തിന്റെ വീട്ടിലേയ്ക്ക് റോഡ് നിര്‍മിച്ചു. ആറു കിലോമീറ്ററോളം ദൂരത്തില്‍ ചായക്കടകള്‍, ഹോട്ടലുകള്‍, താമസിക്കാന്‍ പ്രത്യേക വീടുകള്‍, പൂജാ സാമഗ്രികളും നിലവിളക്കുകളും വഴിപാട് സാധനങ്ങളും വില്‍ക്കുന്ന കടകള്‍, അങ്ങനെ ശ്രീക്യഷ്ണന്റെ പുതിയ അവതാരമായ കൊച്ചു കുഞ്ഞിനെ കാണാന്‍ നിത്യേന ഒഴുകിയെത്തിയത് ഒരു തൃശൂര്‍ പൂരത്തിനുള്ള ആളുകൾ.

ഒരു സുപ്രഭാതത്തില്‍ ദൈവമായി ഉദയം ചെയ്ത അത്ഭുത ബാലനെ കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല കര്‍ണാടക, തമിഴ്‌നാട് കൂടാതെ ഉത്തരേന്ത്യയില്‍ നിന്നു വരെ ഭക്തജനങ്ങള്‍ എത്തി. തമിഴ്‌നാട്ടില്‍ നിന്ന് എംഎല്‍എമാരുള്‍പ്പടെ വിഐപികളും ഒഴുകിയെത്തി.

പത്ര മാധ്യമങ്ങളിലും ചാനലുകളിലും അത്ഭുത ബാലന്റെ വാര്‍ത്തകള്‍ നിറഞ്ഞുനിന്നു. പിന്നീടങ്ങോട്ട് അത്ഭുത ബാലന്‍ വാര്‍ത്തകളില്‍ നിന്നു മറയാന്‍ തുടങ്ങി. ദൈവത്ത കാണാനുള്ള തിരക്ക് കുറഞ്ഞുവന്നു. പിന്നീട് ദൈവത്തെ കാണാന്‍ ആരും വരാതായി. പത്ത് വര്‍ഷം മുമ്പു വരെ ഗുരുവായൂര്‍ അമ്പലത്തില്‍ പോലും ഇല്ലാത്ത തിരക്കുണ്ടായിരുന്ന ദൈവത്തെ കാണാന്‍ ഇപ്പോള്‍ ഒരാള്‍ പോലും വരുന്നില്ല.

പത്ത് വര്‍ഷത്തിനിപ്പുറം ദൈവത്തിന് എന്തു പറ്റി.ഈ അന്വേഷണത്തിനിടയിലാണ് ഒരു കുഞ്ഞിനെ ഉപയോഗിച്ച് ദൈവത്തിന്റെ അവതാരമാക്കി ചിലര്‍ കോടികള്‍ തട്ടിയ കഥ പുറത്തുവരുന്നത്. മുമ്പ് പ്രിയനന്ദനന്‍ കാവ്യാ മാധവനെ നായികായക്കി സംവിധാനം ചെയ്ത 'ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്' എന്ന സിനിമ മറ്റൊര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു തത്തമംഗലത്ത്.

ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും കൂടെ താമസിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണ വീട്ടമ്മയെ ദൈവമാക്കി അവരെ മക്കളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും അകറ്റി തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിക്കുന്നതായിരുന്നു ആ ചിത്രം കാണിച്ചത്.

ഉണ്ണിദൈവത്തിന്റെ കഥ ഇങ്ങനെ;

തത്തമംഗലം വല്ലങ്ങിപ്പാടം വീട്ടില്‍ കിട്ടുച്ചാമിയുടേയും പാര്‍വ്വതിയുടേയും രണ്ടാമത്തെ സന്തതിയാണ് ഉണ്ണിദൈവമായി അറിയപ്പെട്ട, ഇപ്പോള്‍ 19 വയസുള്ള കിരണ്‍.

ചേച്ചി കൃപയ്ക്ക് 15 വയസ് കഴിഞ്ഞ ശേഷമാണ് വീട്ടില്‍ രണ്ടാമതൊരു ആണ്‍ സന്തതി പിറക്കുന്നത്. കുഞ്ഞ് ഗര്‍ഭാവസ്ഥയിലിരിക്കെ അച്ഛനും അമ്മയും ഒരു സ്വപ്‌നം കണ്ടത്രെ. ജനിക്കുന്നത് ആണ്‍ കുഞ്ഞാകുമെന്നും അവന്‍ ശ്രീകൃഷണന്റെ അവതാരമാകും എന്നുമായിരുന്നു സ്വപ്നം. കുഞ്ഞ് ജനിച്ചപ്പോള്‍ ഉണ്ണിയെന്നു വിളിച്ചു. കിരണ്‍ എന്നു പേരുമിട്ടു. കുട്ടിക്ക് ദൈവസിദ്ധിയുണ്ടെന്ന് ചില ജ്യോതിഷികളും പ്രവചിച്ചുവത്രെ. സ്വന്തമായി 30 ഏക്കറോളം നെല്‍ക്യഷിയുള്ള കിട്ടുച്ചാമിക്ക് മൂന്നാലു സ്ഥിരം ജോലിക്കാര്‍ ഉണ്ടായിരുന്നു.

അവരും ഉണ്ണി ദൈവത്തെ കുറിച്ചുള്ള സ്വപ്‌ന കഥകള്‍ കേട്ടിരുന്നു. ഇതില്‍ പ്രായമായ ജോലിക്കാരന് ഒരിക്കൽ കടുത്ത വയറു വേദന വന്നു. മരുന്ന് കഴിച്ചിട്ടൊന്നും മാറിയില്ല. അയാള്‍ കിട്ടുച്ചാമിയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ കളിച്ചുകൊണ്ടിരുന്ന കിട്ടുച്ചാമിയുടെ അഞ്ചു വയസുകാരനായ മകന്‍ കിരണിനെ കാണുന്നു. അവിടെ ചുമരിന്റെ മുകളില്‍ തൂക്കിയിട്ടിരുന്ന ദൈവ ചിത്രങ്ങളുടെ ഇടയില്‍ വെച്ചിരുന്ന പാത്രത്തില്‍ നിന്ന് അല്‍പം ഭസ്മം എടുത്തു തരാന്‍ വയറു വേദനിച്ചു നില്‍ക്കുന്ന പണിക്കാരന്‍ ആവശ്യപ്പെടുന്നു.

ഉണ്ണിദൈവം എടുത്തു കൊടുക്കുന്നു. ഭസ്മം കഴിച്ച അയാളുടെ വയറുവേദന മാറുന്നു. ശ്രീക്യഷ്ണന്റെ പുതുജന്മമെന്ന് കിട്ടുച്ചാമിയും മറ്റും പറഞ്ഞിരുന്ന കിരണിന് ശക്തികള്‍ ഉണ്ടെന്ന് അയാള്‍ നാട്ടില്‍ പറയുന്നു. ചെറിയ പ്രചാരണം കൊണ്ടുതന്നെ നാട്ടുകാര്‍ വരാന്‍ തുടങ്ങുന്നു.

തിരക്ക് വര്‍ധിച്ചതോടെ ഉണ്ണി ദൈവത്തെ കുറിച്ച് വാർത്ത ചെയ്യാന്‍ പത്രങ്ങളും ചാനലുകളും മത്സരിച്ചു. ഈ അവസരം മുതലാക്കി ചില തമിഴ്പത്രങ്ങളിലും ചാനലുകളിലും ദൈവത്തിന്റെ മഹത്വം പരസ്യം ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.

തിരക്ക് നിയന്ത്രിക്കാന്‍ 300ഓളം വളണ്ടിയര്‍മാരും പൊലീസും പുലര്‍ച്ചെ നാലു മണി മുതല്‍ വൈകീട്ട് അഞ്ചു മണിവരെയായിരുന്നു ദര്‍ശനം. കൊച്ചുകുട്ടിയായ കിരണ്‍ വരുന്നവര്‍ക്ക് ഭസ്മം നല്‍കല്‍ മാത്രമാണ് ചെയ്തിരുന്നത്. ഇതായിരുന്നു 'ദര്‍ശനം'. വീട്ടിനുള്ളില്‍ തിരക്ക് നിയന്ത്രിക്കാന്‍ മാത്രം 300ലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വളണ്ടിയര്‍മാരും സദാ നിലയുറപ്പിച്ചിരുന്നു.

വരുന്നവർ കാലു കഴുകിയേ അകത്തു കടക്കാവൂ. കയറി വന്നാല്‍ മുന്നില്‍ വച്ചിട്ടുള്ള വലിയ ഉരുളിയില്‍ കാണിക്കയിടാം. പത്തു രൂപ മുതല്‍ ആയിരങ്ങളുടെ കെട്ടുവരെ ഇതില്‍ കാണിക്കായായി വീണിരുന്നു. ഒരു സെക്കന്റ് പോലും ദൈവത്തെ കാണാന്‍ കഴിയില്ല. അത്രയ്ക്കും തിരക്കാണ്. ഭസ്മം കൊടുത്തു മടുക്കുന്ന കുട്ടി ചിലപ്പോള്‍ ഓടിപോകും. അപ്പോള്‍ വീട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിച്ച് പിടിച്ചു കൊണ്ടുവന്നിരുത്തും. രാവിലെ നാലു മുതല്‍ വൈകീട്ട് അഞ്ചു വരെ ദര്‍ശനം ആക്കിയതിനാല്‍ ഈ സമയത്തിനു ശേഷം കാണാന്‍ കഴിയാത്തവര്‍ ആ നാട്ടില്‍ തന്നെ കിടക്കും.

ഈ നിര തന്നെ ആറു കിലോമീറ്ററോളം വരുമായിരുന്നു. ഹോട്ടലുകള്‍, ശീതള പാനീയം വില്‍ക്കുന്ന കടകള്‍, സത്രങ്ങള്‍, പൂജാ സാധനങ്ങള്‍ മൂത്രപ്പുരകള്‍, പ്രത്യേക ബസ് സര്‍വീസുകള്‍, നൂറു കണക്കിന് ഓട്ടോകള്‍ തുടങ്ങി ആ കൊച്ചുഗ്രാമം ചെറിയ പട്ടണമായി മാറി.

ഒരു കാര്യം സാധിക്കാന്‍ മൂന്നുതവണ വരണമെന്നും വന്നില്ലെങ്കില്‍ വീട്ടില്‍ ദോഷം ഉണ്ടാകുമെന്നും പ്രചരണം ഉണ്ടായിരുന്നു. ഉണ്ണിദൈവം ഭാവി പ്രവചിക്കാത്തതും ആളുകള്‍ക്ക് കാര്യസിദ്ധി ഉണ്ടാകാത്തതും തിരക്ക് കുറച്ചു. എതിര്‍പ്പ് ഉയര്‍ന്നതോടെ അനുകൂലമായി നേരത്തെ വാര്‍ത്തകള്‍ നല്‍കിയിരുന്ന ചില പത്രങ്ങളും വിഷയത്തില്‍ നിന്നു പിന്മാറി. പ്രചരണങ്ങള്‍ ഇല്ലാതായതോടെ ദൈവസന്നിധിയില്‍ ആളില്ലാതെയായി. 16 വയസില്‍ ഉണ്ണിദൈവം വീടുവിട്ട് കാടുകയറി ദൈവസന്നിധിയിലെത്തുമെന്നും നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ 16 വയസ് കഴിഞ്ഞ ശേഷവും ദൈവം കാടുകയറാതെയായതോടെ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായി.

എന്നാൽ ഈ ആൾ ദൈവത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

മൂന്നാം ക്ലാസ്സുവരെ മാത്രമാണ് ഉണ്ണിദൈവം പഠിച്ചത്. സ്‌കൂളില്‍ ടീച്ചര്‍ തല്ലാന്‍ വടി ഓങ്ങിയപ്പോള്‍ വടി ഉയര്‍ന്നു പൊന്തി ടീച്ചറെ തല്ലിയതൊന്നുമല്ല പഠിത്തം മുടങ്ങാന്‍ കാരണമായത്. ഉണ്ണി ദൈവത്തെ കാണാന്‍ ജനങ്ങള്‍ കൂട്ടമായി സ്‌കൂളിലും ചെല്ലാന്‍ തുടങ്ങിയപ്പോള്‍ അത് സ്‌കൂളിന് സ്‌കൂളിന് ശല്യമായി മാറിയതായിരുന്നു കാരണം. ഒന്നും പഠിക്കാതെ സ്‌കൂളില്‍ വരുന്ന ഉണ്ണിദൈവം ടീച്ചര്‍മാര്‍ക്കും ബാധ്യതയായി. മൂന്നാംക്ലാസ് പകുതിയായപ്പോഴെ സ്‌കൂള്‍ മാറ്റാന്‍ ടീച്ചര്‍മാര്‍ പറഞ്ഞു.

ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് ഉണ്ണിദൈവവും പറഞ്ഞു. അങ്ങനെയെങ്കില്‍ പോവണ്ടായെന്ന് വീട്ടുകാരും പറഞ്ഞു. ഇപ്പോള്‍ മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച ഉണ്ണി ദൈവം വീട്ടിലുണ്ട്. അടുത്ത കാലത്തുവരെ പുറത്തിറങ്ങില്ലായിരുന്നു. ഭക്തര്‍ തീരെ ഇല്ലാതായപ്പോള്‍ അത്യാവശ്യം പുറത്തിറങ്ങാന്‍ തുടങ്ങി. ബൈക്കെടുത്ത് സ്വന്തം കാര്യങ്ങള്‍ക്കു പോകും. വീട്ടിലെ ക്യഷിപ്പണികള്‍ക്ക് സഹായിക്കും. ബൈക്കില്‍ ദൂരെ പോയി സാധനങ്ങള്‍ വാങ്ങും.

ഡ്രൈവിങ് ലൈസന്‍സും എടുത്തിട്ടുണ്ട്. ദൈവത്തിന്റെ ഫോട്ടോ ആരും എടുക്കാറില്ലെന്നും എടുത്തവര്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയില്ലെന്നും രോഗം പിടിക്കുമെന്നുമൊക്കെയാണ് വീട്ടിലെത്തിയപ്പോള്‍ ഉണ്ണിദൈവത്തിന്റെ അമ്മ പറഞ്ഞത്. പക്ഷെ ഡ്രൈവിങ് ലൈസന്‍സില്‍ ദൈവത്തിന്റെ ഫോട്ടോ ഉണ്ട്.

അരി ഭക്ഷണം കഴിക്കാത്ത ദൈവം ജനിച്ച് 19 വയസായെങ്കിലും ഒരിക്കലും അരി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് അച്ഛന്‍ കിട്ടുച്ചാമി പറഞ്ഞത്. പാലും പഴവും മാത്രമേ കഴിക്കൂ. ഇടയ്ക്ക് ബേക്കറി സാധനങ്ങളും കഴിക്കുമെന്നും പറഞ്ഞു. എന്നാല്‍ അരി ഭക്ഷണം ഉള്‍പ്പടെ മനുഷ്യര്‍ കഴിക്കുന്ന എല്ലാം കിരൺ കഴിക്കുമെന്നാണ് നാട്ടുകാരുടെ വാദം.

ആറു വയസ് പ്രായമായ കുഞ്ഞിനെ ദൈവമാക്കിയിരുത്തി തട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോള്‍ നാട്ടുകാരും സ്ഥലത്തെ സിപിഐഎം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ആരോപിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥലം ഈ ഭാഗത്ത് ഉണ്ടായിരുന്നു. തിരക്ക് കൂടിയതോടെ ഇത് ഉയര്‍ന്ന വിലയ്ക്കു വില്‍ക്കാന്‍ കഴിഞ്ഞതായി ആരോപിക്കുന്നു.

ഉണ്ണിദൈവത്തിന്റെ പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയതും ബന്ധുവായ കോണ്‍ഗ്രസ് നേതാവാണ്. വീട്ടുകാര്‍ക്ക് കിട്ടിയതിനേക്കാള്‍ ഉയര്‍ന്ന തുക ഇപ്പോള്‍ പ്രവർത്തനമില്ലാത്ത ട്രസ്റ്റ് കടത്തിയതായും ആരോപിക്കുന്നു. ഉണ്ണിദൈവം ഈ വീടിന്റെ ഐശ്വര്യം, തുടങ്ങി വീട്ടിലും വാഹനത്തിലും ഒട്ടിക്കുന്ന സ്റ്റിക്കറുകളും ഉണ്ണിദൈവത്തെ കുറിച്ച് ആല്‍ബങ്ങളും ഇറക്കിയിരുന്നു. അഞ്ചു കോടിയോളം രൂപ ഉണ്ണിദൈവത്തിന്റെ പേരില്‍ കിട്ടിയിട്ടുണ്ടെന്നാണ് ചില സമീപവാസികൾ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (23 minutes ago)

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി  (36 minutes ago)

എം ടി വാസുദേവൻ നായർ  (42 minutes ago)

മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്  (50 minutes ago)

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍  (58 minutes ago)

എം ടിക്ക് അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍  (1 hour ago)

മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...  (1 hour ago)

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (1 hour ago)

ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....  (1 hour ago)

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്  (2 hours ago)

KOZHIKODE അപകടങ്ങൾ പതിവാകുന്നു...  (2 hours ago)

Military-Secret സൈനിക രഹസ്യം ചോര്‍ന്നു  (2 hours ago)

കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബ്ലോക്കിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കുമെന്ന് എഎപി  (2 hours ago)

Syria മുൻ പ്രസിഡന്റിന്റെ ഭാര്യയുടെ അവസ്ഥ  (2 hours ago)

Malayali Vartha Recommends