ലവ് ജിഹാദിനെക്കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍!
കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ബെഹ്‌റയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കേരളത്തിലെ യുവാക്കളെ ഇസ്‌ലാമിലേക്ക് മതംമാറ്റാന്‍ 'ദഅവ സ്‌ക്വാഡ്' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരള പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് ആ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ സ്‌ക്വാഡ് പ്രധാനമായും ലക്ഷ്യമിടുന്നത് കേരളത്തിലെ ഈഴവ സമുദായത്തിലെ പെണ്‍കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദവാ സ്‌ക്വാഡും ലവ് ജിഹാദും ആരുടെയും ഭാവനാസൃഷ്ടിയല്ലെന്നും ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ' പലവഴിയിലൂടെയുള്ള മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു വിദദ്ധ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്.' എന്നാണ് ബെഹ്‌റയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്.
പൊലീസ് റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തൃശൂരില്‍ നിന്നും 23 പേരും പാലക്കാട് നിന്ന് 139 പേരുമാണ് മതംമാറിയത്. വടക്കന്‍ കേരളത്തിലെ ഒരു ഡസനോളം മതപരിവര്‍ത്തനങ്ങളുടെ കേസ് സ്റ്റഡിയും ഇ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവര്‍ത്തനം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഹിന്ദുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ 'ദഅവാ സ്‌ക്വാഡ്' ശ്രമിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ വര്‍ഗീയ വിദ്വേഷം വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. സി.പി.ഐ.എമ്മുമായി ബന്ധമുള്ള, ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെയും യുവാക്കളെയുമാണ് ഈ സക്വാഡ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രചിന്താഗതിക്കാരാണ് ദഅവാ സ്‌ക്വാഡ് അംഗങ്ങള്‍. എന്നാല്‍ ശക്തമായ മതവിശ്വാസിയാണെന്ന കാര്യം ഒളിപ്പിച്ചുവെയ്ക്കാന്‍ ഇവരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഡ്രസിങ് വരെ അത് മറയ്ക്കുന്ന രീതിയിലാണ്. പല വിദ്യാര്‍ഥികളും പ്രഫഷണലുകളും ഈ സ്‌ക്വാഡിന്റെ ഭാഗമാണ്. ഇവര്‍ ജോലി സ്ഥലത്തും സോഷ്യല്‍ മീഡിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരകളെ കണ്ടെത്തുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു' എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇരയുമായി സ്‌ക്വാഡ് അംഗങ്ങള്‍ ശക്തമായ ബന്ധം സ്ഥാപിച്ചാല്‍ ഇരയുടെ കുംടുംബവുമായും മറ്റു സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഓരോ കേസിലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ദഅവ സ്‌ക്വാഡിനെ സഹായിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും പ്രത്യേക യൂണിറ്റുകളുണ്ടായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha