കുട്ടികളെ കൊണ്ടുവന്ന സംഭവം; മാനേജ്മെന്റുകള്‍ക്ക് പങ്കെന്ന് സൂചന
അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മാനേജ്മെന്റുകള്‍ക്ക് പങ്കെന്ന് സൂചന. റിമാന്‍ഡിലുള്ള ഏജന്റുമാര്‍ മാനേജ്മെന്റിന് പങ്കുള്ളതായി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായാണ് സൂചന. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പിടിയിലായ ഏജന്റുമാരാണ് സംഭവത്തില്‍ അനാഥാലയ മാനേജ്മെന്റുകള്‍ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി സൂചന ലഭിച്ചിരിക്കുന്നത്.
മുക്കം, വെട്ടത്തൂര്‍ അനാഥാലയ മാനേജ്മെന്റിന് കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലെത്തിച്ച സംഭവം അറിയാമായിരുന്നുവെന്നാണ് പിടിയിലായ ഏജന്റുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ഷഫീക്ക് ഷെയ്ഖ്, ഷക്കീല്‍ അഹമ്മദ് എന്നിവര്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിലാകുന്നത്. ഇതുവരെ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സൂചന അന്വേഷണ സംഘത്തിന് മനേജ്മെന്റിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. കൂടുതല്‍ കുട്ടികളെ കൊണ്ടുവരാന്‍ ഇവര്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിന് നിശ്ചിത തുകയും പറഞ്ഞുറപ്പിച്ചിരുന്നു.
നേരത്തെ ഇക്കാര്യം സംബന്ധിച്ച് മൊഴിയെടുത്തപ്പോള്‍ നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്നത് അറിയില്ലെന്നായിരുന്നു അനാഥാലയ അധികൃതരുടെ മൊഴി. അതേസമയം കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കൂടുതല്‍ തെളിവെടുപ്പിനായി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഝാര്ഖണ്ഡിലെക്ക് തിരിച്ചു. ഇതിനിടെ കേരളത്തിലേക്ക് കൊണ്ടുവന്ന 14 ബീഹാര്‍ കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ ബീഹാര്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha