കാമുകന്‍ ചതിച്ചു... 30കാരിക്ക് സംഭവിച്ചത്?
കാമുകിയെ കാമുകന്റെ തറവാട്ടുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബേക്കല്‍ കുറിച്ചിക്കുന്നിലെ നിരോഷയെയാണ് ഇന്റര്‍ലോക്ക് ഫാക്ടറി ഉടമസ്ഥനായ ഖാദറിന്റെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും നിലത്തുമുട്ടി മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൂടാതെ കാലില്‍ നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹത്തിന്റെ തുടയില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെ അടയാളമുണ്ടായിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.
ബേക്കല്‍ കുറിച്ചിക്കുന്നിലെ മുപ്പതുകാരിയായ നിരോഷ കാമുകനായ ഖാദറിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ലോക്ക് ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തോളം മാനേജറായി ജോലി ചെയ്തിരുന്നു. ഇന്റര്‍ലോക്ക് ഫാക്ടറിയിലെ ജോലിക്കിടെയാണ് ഉടമസ്ഥനായ ഖാദറുമായി നിരോഷ പ്രണയത്തിലാകുന്നത്. ഖാദറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
കാമുകനായ ഖാദര്‍ നിരോഷയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും, പിന്നീട് ഒഴിവാക്കിയെന്നുമാണ് ആരോപണം. ഇതിനെ തുടര്‍ന്ന് നിരോഷ മനോവിഷമത്തിലായിരുന്നുവത്രേ. ഇതിനിടെയാണ് കഴിഞ്ഞദിവസം നിരോഷയെ ഖാദറിന്റെ തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷീറ്റ് മേഞ്ഞ വരാന്തയുടെ കമ്പിയില്‍ തുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ നിരോഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. മൃതദേഹത്തില്‍ നിന്ന് ചോരയൊലിച്ചതും മുറിവുകളുമാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഇരുകാലുകളും നിലത്തുമുട്ടി മടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൂടാതെ കാലില്‍ നിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹത്തിന്റെ തുടയില്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചതിന്റെ അടയാളമുണ്ടായിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളുവെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha