എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തുന്നില്ലെന്നും യഥാസമയം സഹായമെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് പരിഗണനയിലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha