ദേഹത്ത് തെറിച്ച ചെളിവെള്ളം കഴുകി പരീക്ഷയ്ക്ക് എത്തിയപ്പോൾ വൈകി; ഒടുവിൽ ആറാം ക്ലാസുകാരി കലിപ്പ് തീർത്തത് ഇങ്ങനെ...
റോഡിലെ കുഴിയിൽ ചാടിയ വാഹനം കുട്ടിയുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചു നിർത്താതെ പോയി. ആറാം ക്ലാസ് വിദ്യാർത്ഥിനി തിരക്കേറിയ റോഡിലെ കുഴിയിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു. പരീക്ഷയ്ക്ക്ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ ഹിൽന റോഡരികെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ യാത്രക്കാരെ ശ്രദ്ധിക്കാതെ പിറകിൽ നിന്നും വന്ന വാഹനം വെളളക്കുഴിയിൽച്ചാടിവെള്ളവും ചെളിയും ഹിൽനയുടെ യൂണിഫോമിലും, പുസ്തകത്തിലും തെറിപ്പിച്ച് വാഹനം നിർത്താതെ കടന്നു പോയി.
വടക്കേക്കരഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം മാണ് ഹെൽനയുടെ പ്രതിഷേധം അരങ്ങേറിയത്. ചെളിയായ വസ്ത്രം വീട്ടിൽ പോയി മാറ്റി ഹെൽന കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിലെത്തിയപ്പോൾ സമയം ഏറെ വൈകിയിരുന്നു. റോഡിലെ കുഴിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചാണ് ഹെൽന വീട്ടിലെത്തിയതെങ്കിലും തന്റെ പ്രതിഷേധ തീരുമാനം വീട്ടിലാരോടും പങ്ക് വച്ചില്ല.
പിറ്റേന്ന് രാവിലെപതിവ് പോലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കുഴിയിൽച്ചാടി വാഹനങ്ങൾ പോകുന്നത് അല്പനേരം ശ്രദ്ധിച്ച് നിന്ന ശേഷം ഹെൽന റോഡിലെ ചെളിക്കുഴിയിൽ ഇറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് നിവർത്തിനിൽപ്പുറപ്പിച്ചു. നാട്ടുകാരും യാത്രക്കാരും ആദ്യമൊന്നമ്പരന്നു. ഓടി കുടിയ നാട്ടുകാർ കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളിന്റെ മകളാണ് പ്രതിഷേധക്കാരി. അണ്ടിപ്പിള്ളിക്കാവ് ജംങ്ങഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർക്ക് പോകുന്ന ഈ റോഡ് മാസങ്ങളായി തകർന്ന് കിടക്കുകയാണ്.എൻ എച്ച് – 17 റോഡൽ’ വാഹനങ്ങളുടെ തിരക്ക് കൂടുമ്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.ടോറസ് പോലുള്ള വലിയ വാഹനങ്ങൾ ഇതിലൂടെയാണ് സഞ്ചാരം. ഇത്തരം വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് മെയിൻറൻസ് നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത് വകപ്പിനെതിരെ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്.
https://www.facebook.com/Malayalivartha