രാഹുല്‍ ആര് നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
പത്തനംതിട്ട എസ്പിയായിരുന്ന രാഹുല്‍ ആര്. നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തൃശ്ശൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പത്തനംതിട്ട എസ്പി ആയിരുന്ന രാഹുല്‍ ആര് നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് എസ്പിയ്ക്കാണ് അന്വേഷണച്ചുമതല. അടച്ചുപൂട്ടിയ ക്രഷര്‍ തുറക്കുന്നതിന് ഇടനിലക്കാരന് മുഖേന വൈക്കം സ്വദേശിയായ ക്രഷര്‍ ഉടമയില്‍ നിന്നും 17 ലക്ഷം രൂപ രാഹുല്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അന്വേഷണവിധേയമായി രാഹുലിനെ പത്തനംതിട്ട എസ് പി സ്ഥാനത്ത് നിന്നും മാറ്റയിരുന്നു. വൈക്കം സ്വദേശിയില്‍നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന അരോപണത്തെക്കുറിച്ച് എഡിജിപി അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി രാഹുല്‍ ആര് നായരെ മാറ്റാന്‍ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha