സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സര്‍ക്കാരിന് തിരിച്ചടി; സുപ്രീംകോടതി വിമര്‍ശനം
സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്നും, 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായി ഈടാക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ബാങ്ക് ഗ്യാരണ്ടി നല്കാന് 15 ദിവസം സമയവും അനുവദിച്ചു. അതേസമയം, കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി കോടതി തള്ളി. ഒപ്പം ശക്തമായ വിമര്‍ശനമാണ് സുപ്രീംകോടതി സര്‍ക്കാരിനെതിരെ നടത്തിയത്.
ഏകീകൃത ഫീസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായെന്നും, സര്‍ക്കാരിന്റെ ഫീസ് ഘടന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇപ്പോള്‍ പരിഗണിക്കാത്തത് എന്തെന്നും കോടതി ആരാഞ്ഞു.
https://www.facebook.com/Malayalivartha