മദ്യപര്‍ക്ക് സന്തോഷ വാര്‍ത്ത...മാഹി മദ്യം കൊണ്ട് ഓണം ആഘോഷിക്കാം; മാഹിയില്‍ അടച്ചുപൂട്ടിയ 32 മദ്യശാലകളും ഉടന്‍ തുറക്കും
നഗരസഭാ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന ദേശീയപാതയില്‍ മദ്യശാലകള്‍ക്ക് ദൂരപരിധി ബാധകമല്ലെന്ന സുപ്രീംകോടതി വിശദീകരണത്തെത്തുടര്‍ന്ന് മാഹിയില്‍ നേരത്തെ അടച്ചുപൂട്ടിയ 32 മദ്യശാലകളും തുറക്കും. ഡിസംബര്‍ പതിനഞ്ചിലെ സുപ്രീംകോടതിയുടെ ദേശീയപാതാ മദ്യശാല നിരോധനത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയ ബാറുകളാണ് ഇവ.
പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ മദ്യത്തിന് വലിയ വിലക്കുറവാണ് മാഹിയില്‍. 9.5 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ അറുപത്തേഴ് മദ്യശാലകള്‍ ഉള്ള മാഹി മദ്യപരുടെ സ്വര്‍ഗമാണ്.
സുപ്രീംകോടതിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് പുതുച്ചേരി സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ പുറത്തിറക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ഉത്തരവിനായി മദ്യശാലാ ഉടമകള്‍ പോണ്ടിച്ചേരിയില്‍ തങ്ങിയിരിക്കുകയാണ്.
അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന മദ്യശാലകളില്‍ അറ്റകുറ്റപ്പണി തകൃതിയായി പുരോഗമിക്കുകയാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍ നഷ്ട്ടപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഓണം സമൃദ്ധിയായി ആഘോഷിക്കാം എന്ന എന്ന സന്തോഷത്തിലാണ്. മാഹി മദ്യം കൊണ്ട് ഓണം ആഘോഷിക്കാം എന്ന സന്തോഷത്തിലാണ് വടക്കന്‍ മലബാറിലെ മദ്യപാനികള്‍.
https://www.facebook.com/Malayalivartha