സരിതയുടെ മൊഴി രേഖപ്പെടുത്താത്ത ജഡ്ജിക്കെതിരെ നടപടി
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയ മജിസ്ട്രേറ്റ് എന്‍.വി. രാജുവിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു.
എന്‍.വി. രാജു എറണാകുളം അഡീഷണല്‍ സി.ജെ.എം. ആയിരിക്കെ അദ്ദേഹത്തിനു മുമ്പാകെ സരിത നല്കിയ മൊഴി രേഖപ്പെടുത്താതിരുന്നത് ക്രിമിനല്‍ നടപടി നിയമത്തിന്റെ ലംഘനമാണെന്നു കമ്മിറ്റി കണ്ടെത്തി.
സരിതയുടെ മൊഴി ക്രിമിനല്‍ നടപടി നിയമം വ്യവസ്ഥ ചെയ്യുന്ന പരാതിയായി കണക്കിലെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റിന്റെ വിശദീകരണം കമ്മിറ്റി തള്ളി. മജിസ്ട്രേറ്റിനു മുമ്പാകെ നല്കുന്ന മൊഴി പരാതിയായി രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമായിരുന്നു.
നിലവില്‍ കാസര്‍ഗോഡ് സി.ജെ.എം. ആയി ചുമതല വഹിക്കുന്ന രാജുവിനു കുറ്റാരോപണ പത്രിക നല്കി വിശദീകരണം തേടും. ഇതിനായി ജസ്റ്റിസ് പി.എന്‍. രവീന്ദ്രനെ ചുമതലപ്പെടുത്തി. സര്‍വീസില്‍നിന്നും പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കും.
കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണു സരിത മൊഴിനല്‍കിയത്. മൊഴി പാതി രേഖപ്പെടുത്തിയതിനുശേഷം പരാതി എഴുതി നല്കാന് മജിസ്ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha