Widgets Magazine
26
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..


ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...


പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ ഭാര്യ അസ്മ അൽ അസദ്... ഗുരുതരമായ രക്താർബുദത്തിന്റെ പിടിയിലാണെന്ന് റിപ്പോർട്ട്...വിതത്തിലേക്ക് തിരിച്ചുവരാൻ പകുതി സാദ്ധ്യതമാത്രമേ ഉള്ളൂ...


ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..


ഇറാനെ ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൊസാദ് മേധാവി ഡേവിഡ് ബാർണിയ...ഹൂതികൾക്കെതിരെ തന്നെ ആക്രമണം നടത്താൻ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...ഹനൂക്കയുടെ ആദ്യത്തെ മെഴുകുതിരി കത്തിച്ച് ജൂതർ...

ആ പ്രതിമക്കൊരു ചരിത്രമുണ്ട്...കണ്ണൂര്‍ ജയിലിലെ ഗാന്ധി പ്രതിമ; കള്ളനോട്ടടിക്കാരന്റെ കലാവിരുത്; അത് മാനസാന്തരം വന്നവന്റെ മഹാത്മഗാന്ധി! 

28 AUGUST 2017 05:30 PM IST
മലയാളി വാര്‍ത്ത

ക്രൈംനമ്പര്‍-11107. കണ്ണൂര്‍ ജയിലിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ ശില്‍പ്പിയുടെ പേരിന് കൂടെ ഇങ്ങനെയൊരു ക്രൈം നമ്പര്‍ കൂടി കാണാം. അമ്പതുകളുെട ഒടുവില്‍ കള്ളനോട്ടടിക്കേസില്‍ ജയിലിലായ ഏറണാകുളം സ്വദേശി ഫ്രാന്‍സിസ് സേവ്യരുെട ക്രൈം നമ്പറാണത്. ഗാന്ധി ശില്‍പ്പത്തിന് 54 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നാട് ആ കള്ളനോട്ടടിക്കാരനായ ശില്‍പ്പിയെയും കൂടെ ഓര്‍ക്കുകയാണ്.

കള്ളനോട്ടുകാര്‍ക്കായി ഗാന്ധിച്ചിത്രം വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍. അക്കാലത്ത് കള്ളനോട്ട് അടിക്കുന്നവര്‍ ഗാന്ധിയുടെ ചിത്രം വരച്ചായിരുന്നു അച്ച് നിര്‍മിച്ചിരുന്നത്. ഒടുവില്‍ പൊലീസ് പിടിയിലായ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷിക്കപ്പെട്ടെത്തിയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. മാനസാന്തരം വന്ന സേവ്യര്‍ പിന്നിട് തന്റെ ജയില്‍ ജീവിതം ഗാന്ധിച്ചിത്രങ്ങള്‍ വരയ്ക്കുന്നതിലും ഗാന്ധി സന്ദേശം പ്രചരിപ്പിക്കുന്നതിലും മാറ്റിവെച്ചു. സത്യസന്ധമായൊരു പശ്ചാത്താപത്തിന്റെ കഥ.

ഒടുവില്‍ ഫ്രാന്‍സിസ് തന്റെ തെറ്റിന് പ്രായശ്ചിത്തമായി ഗാന്ധിപ്രതിമ നിര്‍മിക്കാന്‍ അധികൃതരുടെ അനുമതി തേടി. ഫ്രാന്‍സിസ് സേവ്യറിന്റെ മാനസികാവസ്ഥ അനുഭാവപൂര്‍വം വീക്ഷിച്ച ജയില്‍ അധികൃതര്‍ പ്രതിമാനിര്‍മാണത്തിന് അനുവാദം നല്‍കി. മാസങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ തൂവെള്ളനിറമുള്ള രാഷ്ട്രപിതാവിന്റെ മനോഹരശില്‍പ്പം കണ്ണൂര്‍ ജയിലിന് മുന്നില്‍ യാഥാര്‍ത്ഥ്യമായി. ഫ്രാന്‍സിസ് സേവ്യറിന്റെ സ്വപ്ന സാക്ഷാത്ക്കാരം.1960 മെയ് ഏഴിന് അന്നത്തെ ആഭ്യന്തരമന്ത്രി പി ടി ചാക്കോയാണ് പ്രതിമ അനാഛാദനം ചെയ്തത്.

മാഹാത്മഗാന്ധിയെ കള്ളനോട്ടില്‍ വരച്ച് കുറ്റം ഏറ്റുവാങ്ങിയവന്‍ ഗാന്ധിപ്രതിമയുടെ പേരില്‍ അഭിനന്ദനപ്രവാഹങ്ങളും മുക്തകണ്ഡം ഏറ്റുവാങ്ങി. ഒരു കുറ്റവാളിയുടെ ശില്‍പ്പം ജയിലിനു മുന്നില്‍ സൂക്ഷിക്കുന്നത് ചരിത്ര സംഭവമായിരുന്നു. തന്റെ ആഗ്രഹസാക്ഷാത്ക്കാരം അനാച്ഛാദനം ചെയ്യപ്പെട്ട് അടുത്ത ദിവസം തന്നെ ശില്‍പ്പി കുഴഞ്ഞ് വീണു മരിച്ച ദാരുണ സംഭവവും അതോടൊപ്പം നടന്നു.

ചായമടിച്ചും അലങ്കാരങ്ങള്‍ ചാര്‍ത്തിയും ഗാന്ധിശില്‍പ്പം ഗാന്ധിയുടെ എല്ലാ ഓര്‍മ്മ ദിനത്തിലും ജയിലധികൃതര്‍ പരിചരിക്കുന്നു. പക്ഷേ ശില്‍പ്പി ഒരു കുറ്റവാളിയാണെന്നും അയാളുടെ ആത്മാര്‍ത്ഥമായ മാനസാന്തരത്തിന്റെ സാക്ഷ്യമാണ് ശില്‍പ്പമെന്നും ആളുകള്‍ അറിയുന്നത് അടുത്തിടെയെയാണ്. പ്രതിമയുടെ ചുവട്ടില്‍ ശില്‍പ്പിയുടെ പേരിനൊപ്പം കൊടുത്ത ക്രൈംനമ്പര്‍-11107 ആ ചരിത്രത്തിന്റെ ചുരുക്കെഴുത്താണ് ; അപൂര്‍വമായ ഒരു കലാ ജീവിതത്തിന്റെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ, വലുപ്പത്തിനും പരിധി നിശ്ചയിച്ചു, പരിധികള്‍ കവിഞ്ഞാല്‍ അധിക ചാര്‍ജ് ഈടാക്കും, പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി...  (16 minutes ago)

ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യു പി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടിക്ക് വിട; സ്മൃതിപഥം ശ്മശാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി, സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി  (5 hours ago)

എം ടി വാസുദേവൻ നായർ  (5 hours ago)

മേപ്പാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഗോവയില്‍ നിന്നുള്ള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍  (5 hours ago)

എം ടിക്ക് അനുശോചനമറിയിച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍  (5 hours ago)

മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്‍ശനം അവസാനിച്ചു, 'സിതാര'യില്‍നിന്ന് കോഴിക്കോട് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...  (6 hours ago)

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (6 hours ago)

ക്രിസ്മസ് ദിനത്തിലും തലേന്നുമായി കേരളം കുടിച്ചുതീര്‍ത്തത്....  (6 hours ago)

പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്  (6 hours ago)

KOZHIKODE അപകടങ്ങൾ പതിവാകുന്നു...  (6 hours ago)

Malayali Vartha Recommends