ദിലീപ് പുറംലോകം കാണില്ലെന്നുറപ്പിച്ച് ഡിജിപി: ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് ബെഹ്റ
ദിലീപിന്റെ വിധി നാളെയറിയാം. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റില്‍ പോലീസ് പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. ദിലീപിനെ കേരള പോലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം അവസാനിച്ചതിനെ തുടര്‍ന്ന് വിധി പറയാന്‍ കോടതി മാറ്റിവെച്ചിരുന്നു. നേരത്തെ ഒരു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജൂലൈ 24 നായിരുന്നു ഇത്. തുടര്‍ന്നാണ് ഈ മാസം 11 ന് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിനെ കേരള പൊലീസ് മനപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്. ദിലീപ് കിംഗ് ലയര്‍ ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടത്. കേസിലെ പ്രധാനതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതികള്‍ രക്ഷപെടാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു. പള്‍സര്‍ സുനിയുമായി ദിലീപ്, കാവ്യ എന്നിവര്‍ക്കുമുള്ള ബന്ധം പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ നിന്ന് നാളെയും പ്രതികൂല വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ ജയിലില്‍ നിന്നിറങ്ങുക ദിലീപിന് ദുഷ്‌കരമാകും.
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ ആത്മവിശ്വാസത്തോടെയാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ താരം പുറത്തിറങ്ങിയാല്‍ റോഡ് ഷോ നടത്താനാണ് ഫാന്‍സുകാരുടെ തീരുമാനം.
https://www.facebook.com/Malayalivartha