ഉദ്ഘാടന ചടങ്ങില്‍ എല്ലാവരേയും ഞെട്ടിച്ച് മന്ത്രിയും എംപിയായ നടനും
ഉദ്ഘാടനചടങ്ങുകള്‍ക്കും മറ്റും മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും മണിക്കൂറുകളോളം കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇവിടെ സംഘാടകരെയും പൊതുജനങ്ങളെയും നിശ്ചിത സമയത്തിനും അരമണിക്കൂര്‍ നേരത്തേയെത്തി ഞെട്ടിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ്‌ഗോപിയും മന്ത്രി ഇ ചന്ദ്രശേഖരനും.
അമ്ബലത്തറ മീങ്ങോത്ത് റോഡില്‍ നാല്‍പ്പത് ലക്ഷം രൂപ ചെലവഴിച്ച് പടന്നക്കാട് നെഹ്‌റു കോളേജ് സാഹിത്യവേദി പണിത സ്‌നേഹവീടിന്റെ ഉദ്ഘാടനം സംഘാടകര്‍ തീരുമാനിച്ചത് തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിക്കാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ പരിചരണത്തിനു വേണ്ടിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. ഉദ്ഘാടകനായ നടന്‍ സുരേഷ്‌ഗോപി എംപിയും മുഖ്യാതിഥിയായ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും രാവിലെ 8.30 ഓടെ തന്നെ അമ്ബലത്തറയിലെത്തി.
സ്‌നേഹവീട്ടിലെ അന്തേവാസികളായ ദുരിതബാല്യങ്ങളെ മന്ത്രിയും നടന്‍ സുരേഷ്‌ഗോപിയും ഏറെനേരം കാത്തിരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്കും അമ്ബലത്തറ സാക്ഷ്യം വഹിച്ചു. നാല്‍പ്പത് ലക്ഷം രൂപ ചെലവുവന്ന സ്‌നേഹവീടിന്റെ നിര്‍മ്മാണത്തിനൊടുവില്‍ സംഘാടകര്‍ക്ക് ആറുലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന അധ്യക്ഷന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കടബാധ്യത തീര്‍ക്കാന്‍ തന്റെ വിഹിതമായി രണ്ടുലക്ഷം രൂപയുടെ ചെക്ക് വേദിയില്‍ വെച്ച് തന്നെ സുരേഷ്‌ഗോപി അംബികാസുതന്‍ മാങ്ങാടിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha