വക്കീലിന്റെ വാദങ്ങള്‍ ഏറ്റില്ല... സര്‍വ ശക്തിയുമുപയോഗിച്ച് പോലീസ് രംഗത്തെത്തിയപ്പോള്‍ ദിലീപിന് പുറംലോകം കാണാനായില്ല
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന് കോടതി കണ്ടെത്തി. ഇതോടെ 50 ദിവസം പിന്നിട്ട ദിലീപിന് ഇനിയും ജയിലില്‍ തുടരാം. ഹൈക്കോടതി രണ്ടാം പ്രാവശ്യവും ജാമ്യം നിഷേധിച്ചപ്പോള്‍ ദിലീപിന്റെ സകല പ്രതീക്ഷകളും തളരുകയാണ്. ഇനി ജാമ്യം കിട്ടുക ബുദ്ധിമുട്ടാണ്. ഓണത്തിന് മുമ്പ് ഒരു ജാമ്യാപേക്ഷയും പരിഗണിക്കില്ല. അതോടെ ദിലീപിന് കാവ്യയുമൊത്തുള്ള ആദ്യ ഓണം ഒരുമിച്ചുണ്ണാനാകില്ല.
ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി. ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ പുതിയ വാദം. ദിലീപിനെ കിങ് ലയര്‍ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ െ്രെഡവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു. ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് അന്ന് ജാമ്യ ഹര്‍ജി തള്ളിയത്. സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്‌തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.
എന്നാല്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയന്‍) ഭാര്യ കാവ്യയുടെ െ്രെഡവറായിരുന്ന പള്‍സര്‍ സുനിയെ കുറ്റകൃത്യം ചെയ്യാന്‍ ഏല്‍പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചിരുന്നു.
അതേസമയം, ദിലീപിന് ജാമ്യം കിട്ടിയാല്‍ റോഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളാണ് താരത്തിന്റെ ചില ഫാന്‍സ് അസോസിയേഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha