മാഡം മാറി മറിയുമ്പോള്‍ റിമി ടോമിക്കും മൈഥിലിക്കും ആശ്വാസം; കാവ്യയെ രക്ഷിക്കാന്‍ ദിലീപ് എല്ലാം ഏറ്റെടുത്തെന്ന പോലീസ് നിഗമനം സത്യമാകുമോ: നടി രാജ്യം വിടാതിരിക്കാന്‍ മുന്‍കരുതല്‍
മാഡം വീണ്ടും കളത്തില്‍. ദിലീപിനെ കുടുക്കിലാക്കിയ പള്‍സര്‍ അടുത്തതായി ലക്ഷ്യം വെക്കുന്നത് ആരെ. നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. മാഡം എന്നൊരാള്‍ ഇല്ലെന്ന് പോലീസും ഉണ്ടെന്ന് പള്‍സറും. പള്‍സര്‍ പറയാന്‍ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി. ഒടുവില്‍ അവ്യക്തതകള്‍ മാറുകയാണ്.
മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. മാഡം ആരാണെന്ന ചോദ്യത്തിന് താന്‍ അക്കാര്യം കഴിഞ്ഞ ദിവസം പറഞ്ഞതല്ലെ എന്നാണ് സുനി ചോദിച്ചത്.
മാഡം കവ്യാമാധവനാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ എന്നും മാധ്യമങ്ങളോട് സുനി പറഞ്ഞു. പണം ആവശ്യപ്പെട്ട് താന്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയിരുന്നു. തുടര്‍ന്ന് കാവ്യയുടെഫോണില്‍ നിന്നും ദിലീപിനെ വിളിക്കുകയും 25000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യയാണ് തനിക്ക് പണം നല്‍കിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 'കൂടുതല്‍ എന്താണ് പറയാനുള്ളത്' എന്ന ചോദ്യത്തിന് 'താന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു'വെന്നും സുനില്‍ കുമാര്‍ ചോദിച്ചു.
മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസില്‍ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പള്‍സറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതിനും തെളിവുണ്ട്. പള്‍സര്‍ സുനി ദീലീപിനയച്ച 'ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രധാന തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു.
തൃശൂരില്‍ നിന്നും പൊലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ പിന്നീട് സിം കാര്‍ഡ് നശിപ്പിച്ചു കളഞ്ഞു. അന്വേഷണം മുന്നോട്ട് പോയ സാഹചര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നിലെത്തി.
മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പൊലീസുകാരന്റെ ഫോണ്‍ രേഖകളും അടക്കം അന്വേഷണ സംഘം നിര്‍ണായക തെളിവായി മുദ്രവെച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. തനിക്കെതിരെ കാക്കനാട് ജയിലില്‍ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഈ രേഖകള്‍ ഉപയോഗിച്ചാണെന്നാണ് വിവരം. തെളിവു നശിപ്പിക്കുക, പ്രതിയെ സഹായിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തേക്കും എന്നും സൂചനയുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ തന്റെ മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തുകയായിരുന്നു. ദിലീപിന് പുറമേ കേസില്‍ മറ്റൊരു പ്രധാനി കൂടിയുണ്ടെന്നും താന്‍ മാഡമെന്നാണ് അവരെ വിളിക്കുന്നതെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര് പറയട്ടെ എന്നായിരുന്നു സുനിയുടെ നിലപാട്. പിന്നീട് ഓഗസ്റ്റ് 16ന് മുന്‍പ് വിഐപി മാഡത്തിന്റെ പേര് പറയുന്നില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കാവ്യയാണോ മാഡമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം. അതേസമയം, കേസില്‍ പിടിയിലായിട്ടുള്ള സുനില്‍ കുമാറിനെ തനിക്ക് അറിയില്ലെന്നും യാതൊരു പരിചയവുമില്ലെന്നുമായിരുന്നു കാവ്യയുടെ മൊഴി.
https://www.facebook.com/Malayalivartha