കെഎസ്ആര്‍ടിസിയെ എല്ലാവരും ചേര്‍ന്ന് പൂട്ടും, ഇപ്പോള്‍ ഗതാഗത മന്ത്രിയ്ക്കും സംശയമില്ല
സാധാരണക്കാരന്റെ ഗതാഗത്തില്‍ മുഖ്യപങ്കു വഹിക്കുന്ന കെഎസ്ആര്‍ടിസി എപ്പോള്‍വേണമെങ്കിലും പൂട്ടാവുന്ന അവസ്ഥയില്‍ വന്‍ പ്രതിസന്ധി നേരിടുന്നു. ഒരുമാസം കഴിഞ്ഞിട്ടും പെന്‍ഷന്‍പോലും നല്കാന് കഴിഞ്ഞിട്ടില്ല. അടിക്കടിയുള്ള ഡീസല്‍ വില വര്‍ധന കെഎസ്ആര്‍ടിസിയെ വല്ലാതെ ബാധിക്കുന്നുണ്ട്. വന്‍കിട ഉഭഭോക്താവായാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് കെഎസ്ആര്‍ടിസിയെ കാണുന്നത്. അത്കൊണ്ട് ഉയര്‍ന്ന വിലയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കേണ്ടി വരുന്നത്.
ഏത് നിമിഷവും പൂട്ടാവുന്ന അവസ്ഥയിലാണ് കെഎസ്ആര്‍ടിസിയെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടുത്ത പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആര്യാടന് പറയുന്നത്.
കോര്‍പറേഷന്റെ നഷ്ടം പ്രതിമാസം 90 കോടി രൂപയാണ്. കേന്ദ്ര സഹായം കിട്ടുമെന്ന പ്രതീക്ഷയും മന്ത്രിക്കില്ല. വേണ്ടിവന്നാല്‍ സ്വകാര്യ പെട്രോള്‍ പമ്പുകളില്‍നിന്നും സപ്ലൈകോ പമ്പുകളില്‍ നിന്നും ഡീസലടിക്കാനുള്ള മാര്‍ഗവും ആലോചിക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തരണം ചെയ്യാനായി മന്ത്രിസഭ 25 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഇതുവരേയും കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha