പിസി ജോര്‍ജിന് മാണിയുടെ തിരുത്ത്... മുഖ്യമന്ത്രിയാകാനുള്ള അതിമോഹമില്ല, കമ്യൂണിസ്റ്റുമായി സഹകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല
കേരള കോണ്‍ഗ്രസ് (എം) നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ് ഇന്നലെ നടത്തിയ പ്രസ്താവനയെ തള്ളിക്കൊണ്ട് ചെയര്മാന് കെ എം മാണി രംഗത്തെത്തി. മുഖ്യമന്ത്രിയാവണമെന്ന അതിമോഹം തനിയ്ക്കില്ലെന്ന് കെ എം മാണി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മാണി പറഞ്ഞു.
കെ എം മാണി മുഖ്യമന്ത്രിയാവണമെന്നും കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചാല്‍ കേരളത്തില്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാകില്ലെന്നും പി സി ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടി ചെയര്മാന് രംഗത്തെത്തിയിരിക്കുന്നത്.
ആരെയും ഇല്ലാതാക്കുന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും കെ എം മാണി വ്യക്തമാക്കി. പി സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ആവശ്യമെന്നും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha