കോണ്ഗ്രസുകാരന് ഗവര്‍ണറെ തടഞ്ഞു നിര്‍ത്തി ഷേക്ക് ഹാന്‍ഡ് നല്കി
ഇടുക്കിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ ഒരു കോണ്ഗ്രസുകാരന് തടഞ്ഞു നിര്‍ത്തി ഷേക്ക് ഹാന്‍ഡ് കൊടുത്തു. ഇടുക്കിയിലെ ഏലപ്പാറയില്‍ വച്ചാണ് ഗവര്‍ണറുടെ സുരക്ഷയില്‍ ഗുരുതരമായ പാളീച്ച ഉണ്ടായത്.
വാഗമണിലെ ഒരു സ്വകാര്യ റീസോര്‍ട്ടില്‍ നിന്നും പുറപ്പെട്ട ഗവര്‍ണറുടെ വാഹനം ഏലപ്പാറ ടൗണിലെത്തിയപ്പോഴാണ് സംഭവം. ഇടുങ്ങിയ റോഡിലൂടെ വേഗത കുറച്ച് ഗവര്‍ണറുടെ വാഹനം വരികയായിരുന്നു. സുരക്ഷാ വാഹനം കടന്നു പോയതോടെ ഇയാള്‍ ഗവര്‍ണറുടെ വാഹനത്തിന് മുമ്പില്‍ കയറുകയായിരുന്നു. ഉടനെ ഗവര്‍ണറുടെ വാഹനം നിന്നു. അയാള്‍ ഗവര്‍ണര്‍ ഇരുന്ന ഭാഗത്തേക്ക് ചെല്ലുകയും ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുകയും ചെയ്തു. ആളറിയാതെ ഗവര്‍ണര്‍ ഗ്ലാസ് താഴ്ത്തി ഷേക്ക് ഹാന്‍ഡ് നല്കി.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗവര്‍ണറുടെ വാഹനം തടഞ്ഞ കുറ്റിച്ചല്‍ സാബുവിനെ (45) പോലീസ് പിടികൂടി. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha