ആറന്മുളയില് വിമാനം പറക്കില്ല... വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ ഭൂമി പൂര്‍വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി
ആറന്മുള വിമാനത്താവളത്തിനെതിരായി ഹൈക്കോടതിയും. ആറന്മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോടും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. റണ്‍വേയുടെ മധ്യഭാഗത്തെ 6.34 ഏക്കര്‍ ഭൂമിയാണ് മണ്ണിട്ട് നികത്തിയിരുന്നത്. കെജിഎസ് ഗ്രൂപ്പാണ് ഭൂമി മണ്ണിട്ടു നികത്തിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha