തോമസ് വിഭാഗം ടാങ്കര്‍ ലോറി തടഞ്ഞു: മുഖ്യമന്ത്രിക്കും കുടിവെള്ളം ലഭിച്ചില്ല
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വസതിയിലേക്ക് കുടിവെള്ളവുമായി പോയ ടാങ്കര്‍ലോറി കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും കുടിവെള്ള ക്ഷാമത്തില്‍ പെട്ടു. ശനിയാഴ്‌ച അര്‍ധരാത്രി കുമ്മി പമ്പ് ഹൗസിനു സമീപം പൈപ്പ് പൊട്ടിയതിനെതുടര്‍ന്നാണ് തലസ്ഥാനത്ത് വീണ്ടും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ജല അതോറിറ്റി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ തലേന്ന് പൊട്ടിയ പൈപ്പുലൈനില്‍ തന്നെയാണ് ഇപ്പോഴും തകരാറ്. കൂടുതല്‍ വെള്ളം തുറന്നു വിട്ടതുമൂലം ഉണ്ടായ സമ്മര്‍ദ്ദം തന്നെയാണ് ഇപ്പോഴത്തെ പൊട്ടലിനും കാരണം.
https://www.facebook.com/Malayalivartha