നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം ചോദ്യം ചെയ്യലെന്ന് പൊലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് നാദിര്‍ഷ ഹാജരാകാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടിക്കൊരുങ്ങി അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്.
അതേസമയം ദിലീപ് നാളെ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. നാളെയാണ് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ഈ ഹര്‍ജിയില്‍ വിധി വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്.
ഈ മാസം ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും, നെഞ്ചുവേദനയാണെന്നറിയിക്കുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് 13ാം തിയതിലേക്ക് മാറ്റുകയാണുണ്ടായത്.
ഇതോടെ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ നാദിര്‍ഷ ഞായറാഴ്ച രാത്രി 10 മണിയോടെ ആശുപത്രി വിട്ടെങ്കിലും അന്വേഷണസംഘത്തിന് മുന്നില്‍ ഇതുവരെ ഹാജരായിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കത്തിലുളള നടപടികളിലേക്ക് പോകാതെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതും. അതേസമയം ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ നാളെ വീണ്ടും ഹര്‍ജി നല്‍കും.
മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ സിനിമാക്കാര്‍ കൂട്ടമായി ജയിലിലേക്ക് സന്ദര്‍ശകരായി എത്തിയത് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഇത്തവണ വലിയ ആയുധമാക്കും.
https://www.facebook.com/Malayalivartha