കാവ്യാമാധവന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു; നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്
നടി കാവ്യാമാധവന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതിയായ സുനില്‍ കൂമാര്‍ എന്ന പള്‍സര്‍ സുനി താന്‍ കാവ്യയുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നെന്ന് മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റിനെ രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പരും കുറിച്ചിരുന്നുവെന്നാണ് സുനി മൊഴി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി കണ്ടെത്തിയത്.
വെള്ളം വീണ് നശിച്ചെന്നാണ് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെ ഭാഷ്യം. എന്നാല്‍ രജിസ്റ്റര്‍ മന:പൂര്‍വ്വം നശിപ്പിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്.
https://www.facebook.com/Malayalivartha