നാദിർഷയെ പൊളിച്ചടുക്കാൻ അന്വേഷണ സംഘം; ജയിലില്‍ നിന്നും പൾസർ സുനി വിളിച്ചത് ഒരുതവണയെന്ന് നാദിര്‍ഷ, മൂന്നു തവണയെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസുമായ ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയുടെ പങ്കിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചത് കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷായെ മൂന്നു തവണ ഫോണ്‍ വിളിച്ചതിന് തെളിവുണ്ട്. എന്നാല്‍, ഒരു തവണയേ വിളിച്ചിട്ടുള്ളൂവെന്നാണു നാദിര്‍ഷാ പറഞ്ഞത്. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷ പറയുന്നതെങ്കിലും അറിയാമെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് പോലീസ്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെഹൈക്കോടതി പരിഗണിക്കും. ദിലീപിനെതിരേയുള്ളത് പോലെ ഗുരുതര കുറ്റാരോപണങ്ങള്‍ നാദിര്‍ഷയ്ക്കെതിരേ ഉന്നയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തതാണ് തിടുക്കത്തിലുള്ള അറസ്റ്റിലേക്ക് നീങ്ങാത്തതെന്നാണ് വിവരം.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഏതുനിമിഷവും നാദിര്‍ഷയെ അറസ്റ്റ് ചെയ്യാമെന്നു സൂചനയുണ്ടായിരുന്നു. നാദിര്‍ഷ സുനിക്ക് 25,000 രൂപ കൊടുത്തത് സംബന്ധിച്ചും ഡി.ജി.പിക്ക് നല്കിയ ഫോണ്‍ റെക്കോഡിങ് പൂര്‍ണമാണെന്ന് വാദിക്കുന്നതു സംബന്ധിച്ചും വ്യക്തമായ ഉത്തരവും കിട്ടേണ്ടതുണ്ട്. ദിലീപിനൊപ്പം മുമ്പ് നാദിര്‍ഷയെയും പതിമൂന്നു മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. എന്നാല്‍, മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത നാദിര്‍ഷ ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹര്‍ജി നാളെ പരിഗണിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷമുള്ള ചോദ്യം ചെയ്യല്‍ പ്രഹസനമാകുമെന്നു പോലീസ് കണക്കുകൂട്ടുന്നു. എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസിലൊന്നും ഉള്‍പ്പെടരുത് തുടങ്ങിയ നിബന്ധനകളോടെ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പക്ഷം നാദിര്‍ഷ ചോദ്യം ചെയ്യലിനെ ഗൗരവമായെടുക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ കോടതി തീരുമാനമെത്തുന്നതിന് മുമ്പായി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനും ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha