നാളെ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാനിരിക്കെ മനമുരുകി പ്രാര്‍ത്ഥിച്ച് കാവ്യയും വീട്ടുകാരും
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപ് നാളെ വീണ്ടും ജാമ്യാഹര്‍ജി സമര്‍പ്പിക്കും. കുടുംബത്തില്‍ സംഭവിച്ച ദുരന്തത്തില്‍ അതീവ ദു:ഖത്തിലാണ് കാവ്യയും കുടുംബവും. ദിലീപ് പുറത്തിറങ്ങിയാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുകയാണ് അവരെല്ലാം. ആയൊരു സഹാഹചര്യത്തിലാണ് ദിലീപിന്റെ മോചനത്തിനായുള്ള കഠിന പ്രാര്‍ത്ഥന.
രണ്ടു തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മൂന്നാമത്തെ ജാമ്യഹര്‍ജി കൂടി തള്ളിയാല്‍ ദിലീപിന്റെ കാര്യം കൂടുതല്‍ ദുരിതത്തിലാകും. കേസിലെ പ്രധാന തെളിവെടുപ്പുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാകും ദിലീപ് ആവശ്യപ്പെടുക.
മൂന്നാമത്തെ ജാമ്യാപേക്ഷ ദിലീപിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ താരത്തിന് വിചാരണ തടവുകാരനായി കഴിയേണ്ടി വരും. അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയായിരിക്കെ 90 ദിവസം പൂര്‍ത്തിയാകും മുമ്പായി കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത മാസം 10 ന് തൊണ്ണൂറു ദിവസം പുര്‍ത്തിയാകുമെന്നിരിക്കെ ഇത് ദിലീപിനെ സംബന്ധിച്ചിടത്തോളം അവസാനത്തെ അവസരമാണ്.
സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത തള്ളുകയാണ് പോലീസിന്റെ ലക്ഷ്യം. ദിലീപ് വീണ്ടും സമീപിക്കുമ്പോള്‍ താരത്തിനെതിരേ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം ഉള്‍പ്പെടെയുള്ളവ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടാനാകും. ഗണേശ്കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചതും താരത്തെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തതുമെല്ലാം ദിലീപിനെതിരേ പ്രോസിക്യൂഷന് ഉപയോഗിക്കാനാകും എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha